- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ എണ്ണമേഖലാ ജീവനക്കാരുടെ സമരം തുടങ്ങി; പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രിസഭ
കുവൈത്ത് സിറ്റി: എണ്ണമേഖലകളിൽ ജോലിചെയ്യുന്നവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരം തുടങ്ങി. രാജ്യത്തെ എല്ലാ എണ്ണയുൽപാദന യൂനിറ്റുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതോടെ ഇന്നലെ ഉത്പാദനം മൂന്നിലൊന്നായി ഇടിഞ്ഞു. എന്നാൽ ആഭ്യന്തര രാജ്യാന്തര ഇടപാടുകൾക്കു തടസ്സം വന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പണിമുടക്കിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രിസഭ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകി. ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെ രാവിലെ ഏഴു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൽ എണ്ണമേഖലയിലെ 20,000 ജീവനക്കാരെയും ഉൾപ്പെടുത്താൻ കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) തീരുമാ
കുവൈത്ത് സിറ്റി: എണ്ണമേഖലകളിൽ ജോലിചെയ്യുന്നവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരം തുടങ്ങി. രാജ്യത്തെ എല്ലാ എണ്ണയുൽപാദന യൂനിറ്റുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതോടെ ഇന്നലെ ഉത്പാദനം മൂന്നിലൊന്നായി ഇടിഞ്ഞു. എന്നാൽ ആഭ്യന്തര രാജ്യാന്തര ഇടപാടുകൾക്കു തടസ്സം വന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പണിമുടക്കിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രിസഭ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകി. ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെ രാവിലെ ഏഴു മുതലാണ് പണിമുടക്ക് ആരംഭിച്ചത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൽ എണ്ണമേഖലയിലെ 20,000 ജീവനക്കാരെയും ഉൾപ്പെടുത്താൻ കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) തീരുമാനിച്ചിരുന്നു. 'സ്ട്രാറ്റജിക് ആൾട്ടർനേറ്റിവ് ലോ' എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പായാൽ എണ്ണമേഖലയിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഗണ്യമായി കുറയും. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.
ഈ തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നതായി സൂചന ലഭിച്ചപ്പോൾതന്നെ കഴിഞ്ഞമാസം 22ന് എണ്ണമേഖലയിലെ ജീവനക്കാർ അഹ്മദിയിലെ യൂനിയൻ ആസ്ഥാനത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. ഇതരമേഖലകളെ അപേക്ഷിച്ച് രാജ്യത്ത് എണ്ണമേഖലകളിൽ ജോലിചെയ്യുന്നവരുടെ സേവന, വേതന ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. മറ്റു ജോലികളെ അപേക്ഷിച്ച് തൊഴിലാളിയുടെ ജീവനും ആരോഗ്യസുരക്ഷയും ഏറെ ഭീഷണിനേരിടുന്നത് എണ്ണമേഖലയിലാണ്.
1979 മുതൽ നിയമപരമായി തങ്ങൾക്ക് അനുവദിച്ചുകിട്ടിയ അവകാശങ്ങളിലും പ്രത്യേക ആനുകൂല്യങ്ങളിലും കുറവുവരുത്താനുള്ള തീരുമാനങ്ങളെ ശക്തമായി എതിർക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്.