- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒക്‌ലഹോമ മലയാളി അസോസിയേഷന് ഷാജി ജോർജിന്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി
ഒക്‌ലഹോമ : ഒക്‌ലഹോമ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഒക്‌ലഹോമ മലയാളി അസോസിയേഷൻ അതിന്റെ പ്രവർത്തനത്തിൽ രണ്ടു ദശാബ്ദം പിന്നിടുന്ന 3126- ൽ അതിന്റെ സാരഥിയായി ഷാജി ജോർജിനെ തിരഞ്ഞെടുത്തു. പുതിയ ഭരണ സമിതി ജനുവരി 42-ന് ചുമതലയേറ്റെടുത്തു. 31- ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം സംഘടനയുടെ ചരിത്രത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാക്കി മാ
ഒക്‌ലഹോമ : ഒക്‌ലഹോമ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഒക്‌ലഹോമ മലയാളി അസോസിയേഷൻ അതിന്റെ പ്രവർത്തനത്തിൽ രണ്ടു ദശാബ്ദം പിന്നിടുന്ന 3126- ൽ അതിന്റെ സാരഥിയായി ഷാജി ജോർജിനെ തിരഞ്ഞെടുത്തു. പുതിയ ഭരണ സമിതി ജനുവരി 42-ന് ചുമതലയേറ്റെടുത്തു.
31- ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം സംഘടനയുടെ ചരിത്രത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാക്കി മാറ്റുമെന്ന് ഷാജി ജോർജ് തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. അതിനോടനുബന്ധിച്ച് വളരെ വിപുലമായ പരിപാടികൾ ഈ വർഷം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സെമിനാറുകൾ, ഗ്രാന്റ് പേരന്റ്‌സ്, സീനിയർ സിറ്റിസൺസ്, മദേഴ്‌സ് തുടങ്ങിയവർക്കായി പ്രത്യേക പരിപാടികൾ, യുവജനങ്ങൾക്കായി ടാലന്റ് ഷോ, മറ്റ് എഡ്യുക്കേഷനൽ സെമിനാറുകൾ, കേരള കാർണിവൽ തുടങ്ങി വിവിധ പരിപാടികളോടു കൂടി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അസോസിയേഷന്റെ പുതിയ സെക്രട്ടറി റെജി റ്റി വർഗീസ് പറഞ്ഞു. അസോഷിയേന്റെ കലാവിഭാഗത്തിന്റെ ചുമതലയിൽ അതിന്റെ മൂന്നാമതു മുഴുനീള മലയാളം നാടകവും ഈ വർഷം അണിയിച്ചൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
അസോസിയേഷന്റെ പുതിയ ഭരണസമിതി: പ്രസിഡന്റ്-ഷാജി ജോർജ്, വൈസ് പ്രസിഡന്റ്-സിബിമോൻ എം എം, സെക്രട്ടറി -റെജി റ്റി വർഗീസ്, ജോയിന്റ് സെക്രട്ടറി -ജോബി ജോസഫ്, ട്രെഷറർ -ഫിലി0് ആന്റണി, ആർട്‌സ് കോർഡിനേറ്റർ -ഷേർളി ജോൺ, സ്പോർട്സ് കോർഡിനേറ്റർ -കുര്യൻ സഖറിയ (സാബു), യൂത്ത് കോർഡിനേറ്റർ -ഷാജൻ ഏബ്രഹാം, ലേഡീസ് കോർഡിനേറ്റർ -ആലീസ് റോയി, കമ്മറ്റി അംഗങ്ങൾ -സാം ജോൺ, വർഗീസ് സി. മാണി, റ്റി. സി. സഖറിയ, ദിലീപ് കുരുവിള, സാം വർഗീസ് , അനിൽ പിള്ള, ഐവാൻ തോമസ്.ഷാജി ജോർജ് അറിയിച്ചതാണിത്.



