- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗർഭചിദ്രം കൊലപാതകമാണ് - ഒക്കലഹോമ ഹൗസ് പ്രമേയം പാസാക്കി
ഒക്കലഹോമ: ഗർഭചിദ്രം കൊലപാതകമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ഒക്കലഹോമ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ശബ്ദ വോട്ടോടെ പാസ്സാക്കി. മെയ് 8 ന് തിങ്കളാഴ്ച ഹൗസ് മെമ്പർ ചക്ക് സ്‌ട്രോം അവതരിപ്പിച്ച പ്രമേയം HR 1004, ഗർഭചിദ്രത്തിലൂടെ ജനിക്കുവാൻ അവസരം ലഭിക്കാതെ കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ നിന്നും ഒക്കലഹോമ അധികൃതരെ തടയുന്നതിനുള്ള പ്രധാന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവർണർ, അറ്റേർണി ജനറൽ, ജുഡിഷ്യറി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്നിവരെ പുതിയ പ്രമേയം അംഗീകരിക്കുന്നതിനും, നടപ്പാക്കുന്നതിനും, നടപ്പാക്കുന്നതിനും ആഹ്വാനം ചെയ്യുന്നു. ഒരു ഡോക്ടർക്കോ, അച്ചനോ, അമ്മയ്‌ക്കോ, ജഡ്ജിക്കോ, ഗർഭശയത്തിൽ ഉരുവാകുന്നകുഞ്ഞിനെ ജനിക്കുന്നതിന് മുമ്പ് കൊല്ലുന്നതിനുള്ള അവകാശമില്ല. പ്രമേയാവതാരകൻ ചക്ക് സ്‌ട്രോം പറഞ്ഞു. ഗർഭചിദ്രത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ദൈവിക നിയമങ്ങൾ (ഗോഡ്‌സ്ലൊ) ഗർഭചിദ്രത്തെ അംഗീകരിക്കുന്നില്ലെന്നും, ഇതിന് സമാനമായി ഒക്കലഹോമ ഹൗസ് പാസ്സാക്കിയ പ്രമേയവും ഗർഭചിദ്രത്തെ എ
ഒക്കലഹോമ: ഗർഭചിദ്രം കൊലപാതകമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ഒക്കലഹോമ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ശബ്ദ വോട്ടോടെ പാസ്സാക്കി. മെയ് 8 ന് തിങ്കളാഴ്ച ഹൗസ് മെമ്പർ ചക്ക് സ്‌ട്രോം അവതരിപ്പിച്ച പ്രമേയം HR 1004, ഗർഭചിദ്രത്തിലൂടെ ജനിക്കുവാൻ അവസരം ലഭിക്കാതെ കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ നിന്നും ഒക്കലഹോമ അധികൃതരെ തടയുന്നതിനുള്ള പ്രധാന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗവർണർ, അറ്റേർണി ജനറൽ, ജുഡിഷ്യറി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്നിവരെ പുതിയ പ്രമേയം അംഗീകരിക്കുന്നതിനും, നടപ്പാക്കുന്നതിനും, നടപ്പാക്കുന്നതിനും ആഹ്വാനം ചെയ്യുന്നു. ഒരു ഡോക്ടർക്കോ, അച്ചനോ, അമ്മയ്‌ക്കോ, ജഡ്ജിക്കോ, ഗർഭശയത്തിൽ ഉരുവാകുന്ന
കുഞ്ഞിനെ ജനിക്കുന്നതിന് മുമ്പ് കൊല്ലുന്നതിനുള്ള അവകാശമില്ല.
പ്രമേയാവതാരകൻ ചക്ക് സ്‌ട്രോം പറഞ്ഞു. ഗർഭചിദ്രത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ദൈവിക നിയമങ്ങൾ (ഗോഡ്‌സ്ലൊ) ഗർഭചിദ്രത്തെ അംഗീകരിക്കുന്നില്ലെന്നും, ഇതിന് സമാനമായി ഒക്കലഹോമ ഹൗസ് പാസ്സാക്കിയ പ്രമേയവും ഗർഭചിദ്രത്തെ എതിർക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പ്രമേയം ഒരു ബിൽ അല്ല എന്നതിനാൽ ഇതിന് നിയമ സാധുത ഇല്ലയെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെട്ടത്.