- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംസ്ഥാന മാനസികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 'ഓഖി ' ദുരന്തബാധ്യത മേഖലയിൽ കൗൺസിലിങ് സേവനം നൽകി
തിരുവനന്തപുരം: ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംസ്ഥാന മാനസികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 'ഓഖി ' ദുരന്തബാധ്യത മേഖലയായ വിഴിഞ്ഞം , പൂവാർ , ബീമാപള്ളി , കൊഞ്ചിറവിള , വലിയതുറ തുടങ്ങിയ സ്ഥലങ്ങൾ ദിശ കൗൺസിലേഴ്‌സ് സന്ദർശിക്കുകയും , ദുരിത ബാധിതർക്ക് കൗൺസിലിങ് നൽകുകയും ചെയ്യ്തു. ദുരിത ബാധിതരായ ആളുകളിലും , അപകടം തരണം ചെയ്തുവന്ന വ്യക്തികൾക്കും ദുരന്തത്തിൽ ഭവനം നഷ്ടപെട്ടവർക്കും മാനസികസമ്മർദ്ദം ഉള്ളതായി കണ്ടെത്തി. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തുടർന്നും മാനസികാ ചികിൽസാ അനിവാര്യമാണെന്ന് കൗൺസിലിംഗിലൂടെ കണ്ടെത്താൻ സാധിച്ചു. ദുരന്തത്തിൽ അകപെട്ട് കാണാതായ വ്യക്തികളുടെ കുടുംബാംഗങ്ങൾക്കും , കുഞ്ഞുങ്ങൾക്കും ഈ അവസ്ഥയിൽ നിന്നും തരണം ചെയ്യുന്നതിനായി മനോധൈര്യം വീണ്ടെടുക്കുന്നതിനുള്ള കൗൺസിലിങ് സേവനം ആവശ്യമുള്ളതായി കൗൺസിലേഴ്സ് അഭിപ്രായപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ കൗൺസിലിംഗിൽ എഴുപതോളം പേർ പങ്കെടുത്തു. 17 പേർക്ക് തുടർ ചികിത്സ ആവശ്യമുള്ളതായി കണ്ടെത്തി.
തിരുവനന്തപുരം: ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംസ്ഥാന മാനസികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 'ഓഖി ' ദുരന്തബാധ്യത മേഖലയായ വിഴിഞ്ഞം , പൂവാർ , ബീമാപള്ളി , കൊഞ്ചിറവിള , വലിയതുറ തുടങ്ങിയ സ്ഥലങ്ങൾ ദിശ കൗൺസിലേഴ്‌സ് സന്ദർശിക്കുകയും , ദുരിത ബാധിതർക്ക് കൗൺസിലിങ് നൽകുകയും ചെയ്യ്തു.
ദുരിത ബാധിതരായ ആളുകളിലും , അപകടം തരണം ചെയ്തുവന്ന വ്യക്തികൾക്കും ദുരന്തത്തിൽ ഭവനം നഷ്ടപെട്ടവർക്കും മാനസികസമ്മർദ്ദം ഉള്ളതായി കണ്ടെത്തി. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തുടർന്നും മാനസികാ ചികിൽസാ അനിവാര്യമാണെന്ന് കൗൺസിലിംഗിലൂടെ കണ്ടെത്താൻ സാധിച്ചു.
ദുരന്തത്തിൽ അകപെട്ട് കാണാതായ വ്യക്തികളുടെ കുടുംബാംഗങ്ങൾക്കും , കുഞ്ഞുങ്ങൾക്കും ഈ അവസ്ഥയിൽ നിന്നും തരണം ചെയ്യുന്നതിനായി മനോധൈര്യം വീണ്ടെടുക്കുന്നതിനുള്ള കൗൺസിലിങ് സേവനം ആവശ്യമുള്ളതായി കൗൺസിലേഴ്സ് അഭിപ്രായപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ കൗൺസിലിംഗിൽ എഴുപതോളം പേർ പങ്കെടുത്തു. 17 പേർക്ക് തുടർ ചികിത്സ ആവശ്യമുള്ളതായി കണ്ടെത്തി.