ഒക്കലഹോമ: രണ്ട് വയസ്സുള്ള കുട്ടി സെപ്റ്റംബർ 18 ചൊവ്വ വൈകിട്ട് വീടിന് പുറത്ത് കറങ്ങി നടക്കുന്നത് കണ്ട് സമീപവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പൊലീസ്, വീടിനകത്ത് മദ്യലഹരിയിലായിരുന്ന മാതാവിനെ കസ്റ്റഡിയിലെടുത്തു. ഡയപ്പർ മാത്രം ധരിച്ച് പുറത്തിറങ്ങിയ കുട്ടിയെ അയൽക്കാർ തടഞ്ഞുവെച്ചു പൊലീസിനെ ഏൽപിച്ചു.

23 വയസ്സുള്ള മാതാവ് ജോർദൻ അബർനതിയെ നോർത്ത് വെസ്റ്റ് 164വേ മെയ്‌ അവന്യൂവിലുള്ള വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.വൃ്തിഹീനമായ വീടിനകത്ത് ചീഞ്ഞുനാറുന്ന ബെഡ്ഷീറ്റുകളും, മലിനമായ ഡയപ്പറുകളും കണ്ടെത്തിയെന്നും മാതാവിനെ ചോദ്യം ചെയ്തപ്പോൾ കുട്ടി എവിടെയാണ് എന്ന് വ്യക്തമായി പറയാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ചൈൽഡ് അബ്യൂസിനാണ് മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ജീവൻ അപകടത്തിലാവും വിധം ഒറ്റക്ക് പുറത്ത് വിടുന്നതും ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് പറഞ്ഞു.