- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പെർമിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്ന നിയമം; ഒക്കലഹോമ ഗവർണർ വീറ്റോ ചെയ്തു
ഒക്കലഹോമ: പെർമിറ്റില്ലാതെ ആർക്കും എവിടേയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നൽകുന്ന നിയമം ഒക്കലഹോമ ഗവർണർ വീറ്റോ ചെയ്തു. ഏപ്രിൽ 25-നു പ്രതിനിധി സഭ 28-വോട്ടിനെതിരേ 59 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി പാസാക്കായ ബിൽ ഗവർണണറുടെ അംഗീകാരത്തിന് അയച്ചത്. മെയ് 11-നു വെള്ളിയാഴ്ച വൈകിട്ട് വീറ്റോ ചെയ്തതായി ഗവർണറുടെ ഓഫീസ് അറിയിച്ചു. 21 വയസുള്ളവർക്ക് പെർമിറ്റോടുകൂടി കൺസീൽഡ് ഗൺ ഉപയോഗിക്കുന്നതിനുള്ള ഭരണഘടനാവകാശം നിഷേധിക്കുന്നില്ല എന്നും ഗവർണർ വ്യക്തമാക്കി. നിലവിലുള്ള നിയമം നിലനിൽക്കുന്നതാണ് ഉചിതമെന്നും അവർ പറഞ്ഞു. ഗൊലസ്ബിയൻ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നതിനുള്ള അവകാശം മതവിശ്വാസത്തിന്റെ പേരിൽ നിഷേധിക്കുന്നതിനു ഉദ്യോഗസ്ഥർക്ക് അവകാശം നൽകുന്ന ബിൽ ഗവർണർ ഒപ്പിട്ട് നിയമമാക്കി. പുതിയ ഗൺലോ വീറ്റോ ചെയ്ത ഗവർണറുടെ നടപടിയെ നാഷണൽ റൈഫിൽ അസോസിയേഷൻ ചോദ്യം ചെയ്തപ്പോൾ, ഗൺ വിരോധികൾ ഗവർണറുടെ നടപടി ഉചിതമായെന്ന് അഭിപ്രായപ്പെട്ടു. എൽജിസിടി ലോ പൗരാവക
ഒക്കലഹോമ: പെർമിറ്റില്ലാതെ ആർക്കും എവിടേയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നൽകുന്ന നിയമം ഒക്കലഹോമ ഗവർണർ വീറ്റോ ചെയ്തു. ഏപ്രിൽ 25-നു പ്രതിനിധി സഭ 28-വോട്ടിനെതിരേ 59 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി പാസാക്കായ ബിൽ ഗവർണണറുടെ അംഗീകാരത്തിന് അയച്ചത്. മെയ് 11-നു വെള്ളിയാഴ്ച വൈകിട്ട് വീറ്റോ ചെയ്തതായി ഗവർണറുടെ ഓഫീസ് അറിയിച്ചു.
21 വയസുള്ളവർക്ക് പെർമിറ്റോടുകൂടി കൺസീൽഡ് ഗൺ ഉപയോഗിക്കുന്നതിനുള്ള ഭരണഘടനാവകാശം നിഷേധിക്കുന്നില്ല എന്നും ഗവർണർ വ്യക്തമാക്കി. നിലവിലുള്ള നിയമം നിലനിൽക്കുന്നതാണ് ഉചിതമെന്നും അവർ പറഞ്ഞു.
ഗൊലസ്ബിയൻ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നതിനുള്ള അവകാശം മതവിശ്വാസത്തിന്റെ പേരിൽ നിഷേധിക്കുന്നതിനു ഉദ്യോഗസ്ഥർക്ക് അവകാശം നൽകുന്ന ബിൽ ഗവർണർ ഒപ്പിട്ട് നിയമമാക്കി.
പുതിയ ഗൺലോ വീറ്റോ ചെയ്ത ഗവർണറുടെ നടപടിയെ നാഷണൽ റൈഫിൽ അസോസിയേഷൻ ചോദ്യം ചെയ്തപ്പോൾ, ഗൺ വിരോധികൾ ഗവർണറുടെ നടപടി ഉചിതമായെന്ന് അഭിപ്രായപ്പെട്ടു.
എൽജിസിടി ലോ പൗരാവകാശ ധ്വംസനമാണെന്ന് ഒരുകൂട്ടർ അഭിപ്രായപ്പെട്ടു. കാത്തലിക് ബിഷപ്പുമാർ ഗവർണറുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ഗൺ വയലന്റ്സ് വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന ഗൺ നിയമങ്ങൾക്കുവേണ്ടി രാജ്യത്താകമാനം മുറവിളി ഉയർന്നുവരുന്നതിനിടെയാണ് ഗവർണർ വീറ്റോ ചെയ്തതെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.