ഒക്കലഹോമ: ഫ്‌ളു സീസൺ ആരംഭിച്ചശേഷം ആദ്യമായി രണ്ടു പേർ ഇൻഫ്‌ലുവൻസ്ബാധിച്ചു ഒക്കലഹോമയിൽ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 1 മുതലാണ് സീസൺ ആരംഭിച്ചത്.നവംബർ 22 മുതൽ 28 വരെയുള്ളദിവസങ്ങളിലാണ് രണ്ടു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രണ്ടു പേരും 65 വയസ്സിനു മുകളിലുള്ളവരാണ്. സീസൺ ആരംഭിച്ചതു മുതൽ 105പേരെ വിവിധ ആശുപത്രികളിൽ അഡ്‌മിറ്റ് ചെയ്തു ചികിത്സ നടത്തിവരുന്നെന്നുംആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.50 വയസ്സിനു മുകളിലുള്ളവരിലാണ് രോഗംകൂടുതലായി കണ്ടെത്തിയിരിക്കുന്നത്. അതുപോലെ അഞ്ചു വയസിനു താഴെയുള്ളവരേയുംരോഗം സാരമായി ബാധിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ ഡോക്ടറുമായി ബന്ധപ്പെടുകയോആശുപത്രിയിൽ ചികിത്സ നേടുകയോ വേണമെന്ന് ഹെൽത്ത് അധികൃതർമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൈകൾ നല്ലതുപോലെ ശുചിയാക്കണമെന്നുംപ്രതിരോധ കുത്തിവെപ്പുകൾ നടത്തണമെന്നും രോഗം വ്യാപിക്കാതെസൂക്ഷിക്കണമെന്നും സിഡിസി നിർദ്ദേശിച്ചിട്ടുണ്ട്.