ഒക്കലഹോമ: ഫൽ സീസൺ ആരംഭിച്ചതിന് ശേഷം ഒക്കലഹോമയിൽ മാത്രം 173 പേർമരിച്ചതായി ഒക്കലഹോമ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.3860 പേരെപനിയുടെ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ചതായും അറിയിപ്പിൽ പറയുന്നു.

ഫെബ്രുവരി 14 മുതൽ അഞ്ചു പേർ മരിക്കുകയും 300 പേരെ ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2009 ന് ശേഷം ഇത്രയും മരണംനടക്കുന്നതാദ്യ മായാണ്. കഴിഞ്ഞ വർഷം ഫൽ സീസണിൽ 130 പേരാണ് മരിച്ചത്.65ന് മുകളിൽ പ്രായമുള്ളവർ 2000 പേരും, പതിനെട്ടിന് താഴെ പ്രായമുള്ളവർ500 പേർക്കുമാണ് വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.

ഫൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തവർക്ക് ഇനിയും അതെടുക്കാംഎന്നാൽ രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ക്ലിനിക്കുകളിലോ,ആശുപത്രികളിലോ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.