ഒക്കലഹോമ: വിഷമിശ്രിതം ഉപയോഗിച്ച് നടപ്പാക്കിയ പലവധശിക്ഷകളുംവിവാദമായതിനെ തുടർന്ന് നൈട്രജൻ ഗ്യാസ് വധശിക്ഷക്ക് ഉപയോഗിക്കുവാൻതീരുമാനിച്ചതായി മാർച്ച് 14 ബുധനാഴ്ച ഒക്കലഹോമ അധികൃതർപറഞ്ഞു.അമേരിക്കയിൽ നൈട്രജൻ ഗ്യാസ് വധശിക്ഷക്ക് ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി മാറുകയാണ് ഒക്കലഹോമ.

ഈ വിഷ വാതകം ഉപയോഗിച്ച് എങ്ങനെ വധശിക്ഷ നടപ്പാക്കാം എന്ന് രണ്ട്ഏജൻസികൾ സംയുക്തമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുമെന്ന്സ്റ്റേറ്റ് അറ്റോർണി ജനറൽ മൈക്ക് ഹണ്ടർ, കറക്ഷൻഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജൊ ആൾബ എന്നിവർ അറിയിച്ചു.

വിഷ മിശ്രിതത്തിന്റെ ലഭ്യത കുറവാണ് വിഷവാതകം ഉപയോഗിക്കുന്നതിന് അധികൃതരെ
പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം.2015 മുതൽ ഒക്കലഹോമയിൽ വധശിക്ഷനടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. 2014 ൽ വധശിക്ഷക്ക് വിധേയനാക്കാൻടേബിളിൽ കിടത്തിയ പ്രതിയുടെ രക്തധമനികളിലൂടെ തെറ്റായ വിഷമിശ്രിതംകടത്തിവിട്ടതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കാനായിരുന്നില്ല.

നൈട്രജൻ ഗ്യാസ് ഉപയോഗിക്കുന്നതോടെ വേദനരഹിതമായ മരണം ലഭിക്കുമെന്നാണ്
പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇതിനിടെ അമേരിക്കയിൽവധശിക്ഷക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രത്യേകിച്ച്വിഷമിശ്രിതം ഉപയോഗിച്ച് നടക്കുന്ന വധശിക്ഷ ക്രൂരമാണെന്നും ഇക്കൂട്ടർവാദിക്കുന്നു.