ഒക്ലഹോമ: സ്വന്തം മക്കളെ തന്നെ വിവഹം ചെയ്ത ഒരു അമ്മ. അതിൽ മകനും മകളും, അപൂർവ്വമായ ഒരു കേസ് ഒക്ലഹോമ കോടതിയിലെത്തിയപ്പോൾ ഞെട്ടിയിരിക്കുകയാണ് ലോകം.

വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ മകൾ മിസ്റ്റി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തിൽ 26കാരിയായ മകൾക്ക് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷ അനുഭവിക്കുന്നത് 10 വർഷത്തെ നല്ല നടപ്പായി കോടതി ചുരുക്കി. അമ്മയ്ക്കെതിരായ വിചാരണ ജനുവരിയിൽ ആരംഭിക്കും. യുഎസിലെ ഒക്ലഹോമയിലാണ് ഈ അപൂർവ സംഭവം അരങ്ങേറിയത്.

അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റല്ലെന്ന് അമ്മ പട്രീഷ്യ തെറ്റിദ്ധരിപ്പിച്ചെന്ന് മിസ്റ്റി ആരോപിക്കുന്നു.അതുകൊണ്ട് അഭിഭാഷകരെ കണ്ട് വിവാഹം നിയമവിരുദ്ധമല്ലെന്ന് പറഞ്ഞ അമ്മയുടെ ഉറപ്പിലാണ് താൻ വിവാഹത്തിന് സമ്മതിച്ചത് എന്നാണ് മിസ്റ്റി കോടതിയെ അറിയിച്ചത്

2008ൽ പട്രീഷ്യ 18കാരനായ തന്റെ മകനെ വിവാഹം ചെയ്തിരുന്നു. എന്നാൽ അമ്മയെ വിവാഹം കഴിക്കാൻ പാടില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞ മകൻ ഈ വിവാഹം റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

44 കാരിയായ പട്രീഷ്യ സ്പാൻ കഴിഞ്ഞ മാർച്ചിലാണ് 26കാരിയായ തന്റെ മകൾ മിസ്റ്റി സ്പാന്നിനെ വിവാഹം കഴിക്കുന്നത്. മിസ്റ്റി സ്പാന്നിനെ കൂടാതെ രണ്ട് കുട്ടികൾ കൂടിയുണ്ട് പട്രീഷ്യയ്ക്ക്.

ഇത്തരത്തിലുള്ള കേസ് ഒക്ലഹോമയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്, എന്നാൽ ഈ ശിക്ഷ മിസ്റ്റിക്ക് അനുഭവിക്കേണ്ടതില്ല. ഒക്ലഹോമയിലെ പ്രത്യേക നിയമ പ്രകാരം രണ്ട് വർഷം കർശന നിബന്ധനകൾക്ക് വിധേയമായി കോടതിയിൽ പിഴയടച്ച് നല്ല നടപ്പാവാം. ഈ നല്ല നടപ്പ് കാലാവധി വിജയകരമായി പൂർത്തിയായാൽ ശിക്ഷ റദ്ദാക്കപ്പെട്ടതായി കോടതി പ്രഖ്യാപിക്കും.