- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ശമ്പള വർധനവ് ആവശ്യപ്പെട്ട് ഒക്ലഹോമ അദ്ധ്യാപക സമരം തുടരുന്നു: വിദ്യാലയങ്ങൾ മൂന്നാം ദിവസം അടഞ്ഞ് തന്നെ
ഒക്ലഹോമ: ശമ്പള വർധനവ് ആവശ്യപ്പെട്ട് ഒക്ലഹോമ പബ്ലിക്ക് സ്കൂൾ അദ്ധ്യാപകർആരംഭിച്ച സമരം മൂന്നാം ദിവസം പിന്നിടുന്പോൾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യസരംഗം നിശ്ചലമായി. ഏപ്രിൽ 2 തിങ്കളാഴ്ചയാണ് അദ്ധ്യാപകർ പണിമുടക്ക്ആരംഭിച്ചത്. പബ്ലിക് സ്കൂളുകൾക്കാവശ്യമായ ഫണ്ടിങ്, സപ്ലൈയ്ഡ് എന്നിവ നൽകുന്നതിൽഗവൺമെന്റ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ചാണ് അദ്ധ്യാപകർപണിമുടക്കിലേക്കു പ്രവേശിച്ചത്. സംസ്ഥാന ഗവൺമെന്റും അദ്ധ്യാപകയൂണിയനുമായി നിരവധി വട്ടം ചർച്ചകൾ നടന്നെങ്കിലും ഒരു ധാരണയിൽ എത്തുവാൻകഴിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രിയിൽ നടക്കുന്ന ചർച്ചയിൽ ധാരണയായില്ലെങ്കിൽ സമരം തുടരാനാണ് യൂണിയൻ തീരുമാനം. അദ്ധ്യാപകർ 10,000 ഡോളർ ശന്പള വർധനവ് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന ഗവർണർ മേരിഫാളിൽ അദ്ധ്യാപകരുടെ ആവശ്യം അംഗീകരിക്കുവാൻ തയാറായിട്ടില്ല. യുഎസ്ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിക്സ് കണക്കനുസരിച്ചു 42460 ഡോളറാണ്അദ്ധ്യാപകരുടെ ശരാശരി വാർഷിക വരുമാനം. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെഅപേക്ഷിച്ചു ഇതു വളരെ കുറഞ്ഞ ശന്പളമാണ്. അദ്ധ്യാപകരുടെ സമരം തുടരുന്നത് 23
ഒക്ലഹോമ: ശമ്പള വർധനവ് ആവശ്യപ്പെട്ട് ഒക്ലഹോമ പബ്ലിക്ക് സ്കൂൾ അദ്ധ്യാപകർആരംഭിച്ച സമരം മൂന്നാം ദിവസം പിന്നിടുന്പോൾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യസരംഗം നിശ്ചലമായി. ഏപ്രിൽ 2 തിങ്കളാഴ്ചയാണ് അദ്ധ്യാപകർ പണിമുടക്ക്ആരംഭിച്ചത്.
പബ്ലിക് സ്കൂളുകൾക്കാവശ്യമായ ഫണ്ടിങ്, സപ്ലൈയ്ഡ് എന്നിവ നൽകുന്നതിൽഗവൺമെന്റ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ചാണ് അദ്ധ്യാപകർപണിമുടക്കിലേക്കു പ്രവേശിച്ചത്. സംസ്ഥാന ഗവൺമെന്റും അദ്ധ്യാപകയൂണിയനുമായി നിരവധി വട്ടം ചർച്ചകൾ നടന്നെങ്കിലും ഒരു ധാരണയിൽ എത്തുവാൻകഴിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രിയിൽ നടക്കുന്ന ചർച്ചയിൽ ധാരണയായില്ലെങ്കിൽ സമരം തുടരാനാണ് യൂണിയൻ തീരുമാനം.
അദ്ധ്യാപകർ 10,000 ഡോളർ ശന്പള വർധനവ് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന ഗവർണർ മേരിഫാളിൽ അദ്ധ്യാപകരുടെ ആവശ്യം അംഗീകരിക്കുവാൻ തയാറായിട്ടില്ല. യുഎസ്ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിക്സ് കണക്കനുസരിച്ചു 42460 ഡോളറാണ്അദ്ധ്യാപകരുടെ ശരാശരി വാർഷിക വരുമാനം. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെഅപേക്ഷിച്ചു ഇതു വളരെ കുറഞ്ഞ ശന്പളമാണ്.
അദ്ധ്യാപകരുടെ സമരം തുടരുന്നത് 230,000 വിദ്യാർത്ഥികളുടെ ഭാവിയെയാണ്ബാധിക്കുക യെന്ന് രക്ഷാകർത്താക്കൾ പരാതിപ്പെട്ടു. ഇതിനിടയിൽ അദ്ധ്യാപകസമരത്തെ രൂക്ഷമായി വിമർശിച്ചു റിപ്പബ്ലിക്കൻ നിയമസഭാ സമാജികരും ഗവർണരുംരംഗത്തെത്തി. അദ്ധ്യാപകർക്കു പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ ഒക്ലഹോമസംസ്ഥാന തലസ്ഥാനത്ത് വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു.