ഒക്കലഹോമ: സൗത്ത് വെസ്റ്റ് റീജിയൻ എക്യൂമിനിക്കൽ ബാറ്റ്മിന്റൻ(Badminton) മത്സരങ്ങൾ മാർച്ച് 10 ന് രാവിലെ പത്തു മുതൽ നാലുവരെ.ഒക്കലഹോമ എഡ്മൺഡ് ഹൈവ് ജിമ്മിൽ നടക്കുന്ന മത്സരങ്ങളിൽ പതിനാറുവയസ്സിനു മുകളിൽ പ്രായമുള്ള യുവതിയുവാക്കൾക്ക് പങ്കെടുക്കാവുന്നതാണ്.സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ മുൻകൂട്ടിരജിസ്റ്റർ ചെയ്യേണ്ടതാണ്. മാർച്ച് നാലിനാണ് രജിസ്റ്റ്രേഷന്റെ അവസാനതിയ്യതിയായി നിശ്ചയിച്ചിരിക്കുന്നത്.ഒക്കലഹോമ മാർത്തോമാ ചർച്ച് യുവജനസഖ്യമാണ് മത്സരങ്ങൾക്ക് ആതിഥേയത്വംവഹിക്കുന്നത്.

ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഇന്ത്യയിലെ കുട്ടികൾക്കായി നൽകുമെന്ന് സംഘാടകർഅറിയിച്ചു.മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അതതു ഇടവക വികാരിമാരിൽ നിന്നുള്ളകത്ത് ഹാജരാക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സാൻപൊ തോമസ്(ടമരിരവീ ഠഹമാീി) (4058824150),അനിൽ വർഗീസ്(4053175916) എന്നീ യുവജനസഖ്യം പ്രതിനിധികളുമായിബന്ധപ്പെടണമെന്ന് ഒക്കലഹോമ മാർത്തോമാ ചർച്ച് വികാരി റവ.തോമസ്‌കുര്യൻ അറിയിച്ചു.