ഓക്ലഹോമ: ശമ്പള വർധനവ് ആവശ്യപ്പെട്ട് ഏപ്രിൽ ആദ്യ വാരം മുതൽപണിമുടക്ക് പ്രഖ്യാപിച്ച അദ്ധ്യാപകർക്കൊപ്പം സംസ്ഥാന ഗവൺമെന്റ്ജീവനക്കാരും ഏപ്രിൽ 2 മുതൽ പണി മുടക്ക് ആരംഭിക്കുമെന്ന് ഓക്ലഹോമപബ്ലിക് എംപ്ലോയിസ് അസോസിയേഷൻ ഭാരവാഹികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 2ന് മുമ്പ് നിയമസഭ സമാജികർ സംസ്ഥാന ജീവനക്കാരുടെ ശമ്പള വർധനവ്അംഗീകരിച്ചില്ലെങ്കിൽ സമരമാരംഭിക്കാനാണ് തീരുമാനം.

213 മില്യൻ ഡോളറിന്റെ ശമ്പള വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.പണിമുടക്ക് ഉൾപ്പെടെയുള്ള വിവിധ സമരമുറകൾക്കാണ് രൂപം നൽകുന്നതെന്ന്‌യൂണിയൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടോം ഡണ്ണിങ്ങ് പറഞ്ഞു. 1990 ലാണ്ഓക്ലഹോമ അദ്ധ്യാപകർ ആദ്യമായി ശമ്പളവർധനയുൾപ്പെടെയുള്ളആവശ്യങ്ങൾക്കുവേണ്ടി സമരരംഗത്തിറങ്ങിയത്. ഇതിൽ നിന്നും തികച്ചുംവ്യത്യസ്ത സമരരീതിയായിരിക്കും ഏപ്രിൽ 2 മുതൽ അദ്ധ്യാപകർ
സ്വീകരിക്കുകയെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു