മുൻകാല നായിക ശാന്തികൃഷ്ണ വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങുന്ന വാർത്തകൾക്കിടെ നടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും റിപ്പോർട്ട് പുറത്ത് വരുന്നു. നേരത്തെ നടൻ ശ്രീനാഥിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം ബംഗളുരുവിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് മേധാവി ബജോർ സദാശിവിനെയാണ് ശാന്തികൃഷ്ണ വിവാഹം ചെയ്തത്.

രണ്ടാം വിവാഹത്തിന് ശേഷം കുടുംബവും കുട്ടികളുമായി ബംഗളുരുവിൽ തീർത്തും സ്വകാര്യ ജീവിതം നയിച്ചുവരുകയായിരുന്നു ശാന്തി കൃഷ്ണ.അടുത്തിടെ അപ്രതീക്ഷിതമായി കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷൻ എന്ന പരിപാടിയിലൂടെയാണ് ശാന്തികൃഷ്ണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യപ്പെട്ടിരുന്നു. ശാന്തികൃഷ്ണയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഈ പരിപാടിയുടെ പരസ്യദാതാക്കൾ. ഈ ബന്ധമാണ് ശാന്തികൃഷ്ണയെ ജെ.ബി ജംഗ്ഷനിൽ എത്തിച്ചത്. ഒരേ സമയം അഭിനയിക്കാനും നൃത്തം ചെയ്യാനും അവസരം വന്നാൽ ഏത് സ്വീകരിക്കുമെന്ന ചോദ്യത്തിന് നൃത്തമെന്നാണ് ശാന്തികൃഷ്ണ മറുപടി പറഞ്ഞത്. അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നതിനെക്കുറിച്ച് അന്ന് ഒരു സൂചനയും ശാന്തി കൃഷ്ണ
നൽകിയിരുന്നില്ല.

എന്നാൽ മാസങ്ങൾക്കകം മിനിസ്‌ക്രീനിലൂടെ ശാന്തികൃഷ്ണ തിരിച്ചു വരുന്നുവെന്ന വാർത്തയാണ് ആരാധകർ കേട്ടത്. ശാന്തികൃഷ്ണ അഭിനയമോഹം വീണ്ടും പൊടിതട്ടിയെടുത്തത് വിവാഹമോചനത്തിന് മുന്നോടിയായെന്നാണ് സിനിമ രംഗത്തെ ഗോസിപ്പ്. ഇതോടൊപ്പം കേരളത്തിലേക്ക് താമസം മാറ്റാൻ ശാന്തികൃഷ് ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.