- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയചങ്ങാതി തിരിച്ചുവന്ന സന്തോഷത്തിൽ സാലിഹും കുടുംബവും; വരവാണെങ്കിലോ വീട്ടിലെ പുതിയ അവകാശിക്ക് വിവാഹസമ്മാനവുമായി; അറുപത് വർഷത്തിനുശേഷം പരിഷ്കാരിയായ വന്ന തിരിച്ചുവന്ന ചങ്ങാതിയുടെ കഥപങ്കുവെച്ച് സാലിഹ്
തൃശൂർ: വർഷങ്ങൾക്കുമുൻപെ വീട്ടിലെ സ്ഥിരാംഗമായിരുന്നു ഒരു ചങ്ങാതി വീടുവിട്ടറങ്ങി പ്പോയി അറുപത് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ സന്തോഷത്തിലാണ് പ്രവാസി വ്യവസാ യി സി.പി.സാലിഹും കുടുംബവും. ഒരു കുടുംബത്തെ ഇത്രയേറെ സന്തോഷിപ്പിച്ച അ ചങ്ങാതി ആരാണെന്നല്ലെ.. മറ്റാരുമല്ല. കുടുംബത്തിന്റെ ഇഷ്ട വാഹനമായിരുന്ന സ്റ്റുഡിബേക്കർ കാറാണ് കഥയിലെ താരം.1960ലാണ് ഇ കാർ സാലിഹിന്റെ വീട്ടിൽ നിന്നും വിൽപ്പന നടക്കുന്നത്. ഇപ്പോ ൾ സാലിഹിന്റെ മകന്റെ വിവാഹ സമ്മാനമായാണ് ഈ കാർ വീണ്ടും വീട്ടിലേക്കെത്തുന്നത്.
സാലിഹിന്റെ ബാപ്പ ചന്ദനപ്പറമ്പിൽ സി.പി.മുഹമ്മദ് ഡൽഹിയിൽ നിന്നാണ് ഈ അമേരിക്കൻ കാർ വാങ്ങിയത്. 1947ൽ നിർമ്മിച്ച കാർ ഇന്ത്യയിലെത്തിയത് 49ൽ ആയിരിക്കുമെന്നാണു കരു തുന്നത്. പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദാലിയുടെ ഭാര്യാമാതാവിന്റെ കല്യാണത്തിനു വിവാഹസംഘം യാത്ര ചെയ്തത് ഈ കാറിലായിരുന്നു.60ൽ സി.പി.മുഹമ്മദ് വിറ്റ കാർ പല കൈമ റിഞ്ഞാണു ഡൽഹിലെത്തിയത്. ഡിബിജി 8213 എന്ന പഴയ നമ്പർ അപ്പോഴും മാറിയിരുന്നില്ല. 240 0 രൂപയ്ക്കാണ് താൻ കാർ വാങ്ങിയതെന്നു സി.പി.മുഹമ്മദ് ഡയറിയിൽ എഴുതിയിട്ടുണ്ട്. പഴ യ നമ്പർ തിരഞ്ഞാണു സാലിഹ് ഇപ്പോൾ ഡൽഹിയിൽ നിന്നും കാർ കണ്ടെത്തിയത്.
സാലിഹിന്റെ മകൻ അൻഹർ സാലിഹിനു വിവാഹ സമ്മാനമായി നൽകാനാണ് കാർ വാങ്ങി വലപ്പാട്ടെ വീട്ടിലെത്തിച്ചത്. ചുവന്ന നിറമായിരുന്ന കാർ ഇന്നു നീലയായി. ടോപ്പും പഴക്കംമൂലം നഷ്ടമായി. പഴയ എൻജിൻതന്നെയാണ് ഇപ്പോഴും. മുതിർന്ന പലരും പണ്ടു കാർ കണ്ട ഓർമ പങ്കുവച്ചു. ഇതെല്ലാം സാലിഹിന്റെ കുടുംബം റെക്കോർഡ് ചെയ്തു സൂക്ഷിച്ചിച്ചുണ്ട്. പലരും കാർ തൊടാൻപോലും മറ്റാരെയും അനുവദിച്ചിരുന്നില്ല. എന്നാൽ സി.പി.മുഹമ്മദ് പരിസരത്തുള്ളവ രെയെല്ലാം കാറിൽ കയറ്റി.ഇതിനിടയിലും ഒരു കണ്ണി മാത്രം കണ്ടു കിട്ടിയിട്ടില്ല. തൃശൂരിലെ ഒരു എഴുത്തച്ഛനാണു കാർ വാങ്ങിക്കൊടുത്തതെന്നു സി.പി.മുഹമ്മദ് ഡയറിയിൽ എഴുതിയിട്ടുണ്ട്. ആരായിരുന്നു അതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.