- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്ത് എഴുതി വാങ്ങിയ ശേഷം അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു; ഭക്ഷണം പോലും കൃത്യമായി നൽകാതെ ബന്ധുക്കൾ; ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി മോചിപ്പിച്ചു; നടുക്കുന്ന സംഭവം മണ്ണാർക്കാട്
പാലക്കാട്: സ്വത്ത് എഴുതി വാങ്ങിയ ശേഷം അച്ഛനെ മക്കൾ ആറു മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് നടക്കുന്ന ഈ സംഭവം. ആറ് മാസത്തോളമാണ്യ വയോധികനായ പിതാവിന് മക്കൾ മുറിക്കുള്ളിൽ പൂട്ടിയിട്ടത്. മണ്ണാർക്കാട് സ്വദേശിയായ പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാരെയാണ് ഭക്ഷണം പോലും കൃത്യമായി നൽകാതെ മക്കൾ പൂട്ടിയിട്ടത്.
ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി അദ്ദേഹത്തെ മോചിപ്പിച്ചു. തൊണ്ണൂറുകാരനായ പൊന്നു ചെട്ടിയാരുടെ മക്കളായ ഗണേശനും, തങ്കമ്മയും ആറ് മാസത്തോളം അദ്ദേഹത്തെ വീട്ടിൽ പൂട്ടിയിടുകയും ഭക്ഷണം പോലും കൃത്യമായി നൽകാതെ പീഡിപ്പിച്ചതുമായാണ് പരാതിയിൽ പറയുന്നത്. കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമാണ് മക്കൾ ഭക്ഷണം നൽകിയതെന്ന് വാർഡ് കൗൺസിലർ അരുൺ കുമാർ പറഞ്ഞു.
ചെട്ടിയാരുടെ ഭാര്യ രണ്ട് വർഷങ്ങൾക്ക് മുമ്പ് മരിച്ചതിന് ശേഷമാണ് മക്കൾ അച്ഛനോടുള്ള ക്രൂരത ആരംഭിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും പൊലീസും , നഗരസഭ അധികൃതരും ചേർന്ന് വയോധികനെ മോചിപ്പിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചെട്ട്യാരുടെ മക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശനിയാഴിചയാണ് ചെട്ട്യാരുടെ ദുരവസ്ഥയെ കുറിച്ച് നാട്ടുകാർ അറിഞ്ഞത്. കൈതച്ചിറയിലാണ് പൊന്നുചെട്ട്യാരുടെ മക്കൾ താമസിക്കുന്നത്. വാടകക്കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ മക്കളുടെ പേരിലാണെന്നും കെട്ടിടങ്ങളുടെ വാടക വാങ്ങുന്നത് മകനാണെന്നും പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ