- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുടെ മുതുമുത്തശ്ശി വിടവാങ്ങി; അലിമിഹാൻ സെയിദിയുടെ അന്ത്യം 135ാം വയസ്സിൽ; വിടപറഞ്ഞത് ലളിതവും ചിട്ടയോടെയുള്ളതുമായ ജീവിതം സ്വായത്തമാക്കിയ വ്യക്തിത്വം
ബെയ്ജിങ് : ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിഹാൻ സെയിദി (135) അന്തരിച്ചു. പശ്ചിമ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗർ വിഭാഗത്തിൽനിന്നുള്ള ഇവർ ഔദ്യോഗിക രേഖകൾ പ്രകാരം, കെഷ്ഗറിലെ കൊമുസെറിക് നഗരത്തിൽ 1886 ജൂൺ 25ന് ആണ് ജനിച്ചത്. 2013 ൽ ചൈന അസോസിയേഷൻ ഓഫ് ജെറന്റോളജി ആൻ ജെറിയാട്രിക്സ് രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇവരെ പ്രഖ്യാപിച്ചിരുന്നു.
ലളിതവും ചിട്ടയോടെയുള്ളതുമായിരുന്നു അലിമിഹാൻ സെയിദിയുടെ ദിനചര്യകൾ. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതും വെയിൽ കായുന്നതും പതിവായിരുന്നു. കൊച്ചുമക്കളുമൊത്തു സമയം ചെലവഴിക്കാനും ഇഷ്ടപ്പെട്ടിരുന്നു. 90 നു മുകളിൽ പ്രായമുള്ള ഒട്ടേറെ പേരുള്ളതിനാൽ കൊമുസെറിക് 'ദീർഘായുസ്സുള്ള നഗരം' എന്നാണ് അറിയപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story