- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു പേരെ ഇടിച്ച് കൊന്നാലും നഷ്ടപരിഹാരം കൊടുത്താൽ ഊരിപ്പോകാം; കാൽനടക്കാരെ കൊന്ന ശതകോടീശ്വരന്റെ മകൾ നഷ്ടപരിഹാരം നൽകി ഊരി പോകാൻ ശ്രമം തുടങ്ങി; സർക്കാർ സംവിധാനങ്ങളും മുതലാളിക്കൊപ്പം
ഉക്രയിനിൽ അമിതവേഗതയിൽ കാർ ഓടിച്ച് റെഡ് ലൈറ്റ് തകർത്ത് അഞ്ച് കാൽനടയാത്രക്കാരെ ഇടിച്ച് കൊന്ന കേസിലെ പ്രതിയും 20കാരിയുമായ അലിയോന സെയ്റ്റ്‌സെവിന് കേസിൽ നിന്നും പുല്ല് പോലെ രക്ഷപ്പെടുന്നതിനുള്ള വഴിയൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവിടുത്തെ എനർജി കമ്പനിയുടമയും മൾട്ടി മില്യണയറുമായ വാസിലി സെയ്റ്റ്‌സെവിന്റെ മകളായതിനാലാണ് അലോയനയ്ക്ക് രക്ഷപ്പെടാൻ സാധിച്ചിരിക്കുന്നത്. തന്റെ മകളെ രക്ഷിക്കാനായി ഈ കോടീശ്വരൻ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ തീരുമാനച്ചിതിനെ തുടർന്നാണ് കേസിൽ നിന്നും ഊരിപ്പോരുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്. രാജ്യത്തെ സർക്കാർ സംവിധാനങ്ങളെല്ലാം കോടീശ്വരനൊപ്പമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഉക്രയിനിലെ ഖാർകിവിലെ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയിരുന്നത്. അപകടത്തിൽ പെട്ട് മരിച്ചവർക്ക് നഷ്ടപരിഹാരമായി 1.1 മില്യൺ പൗണ്ട് നൽകാനാണ് വാസിലി തീരുമാനിച്ചിരിക്കുന്നത്. മണിക്കൂറിൽ 60 മൈലിൽ കൂടുതൽ വേഗതയിൽ വണ്ടിയോടിച്ചതിനെ തുടർന്നായിരുന്നു ഇവരുടെ ക
ഉക്രയിനിൽ അമിതവേഗതയിൽ കാർ ഓടിച്ച് റെഡ് ലൈറ്റ് തകർത്ത് അഞ്ച് കാൽനടയാത്രക്കാരെ ഇടിച്ച് കൊന്ന കേസിലെ പ്രതിയും 20കാരിയുമായ അലിയോന സെയ്റ്റ്‌സെവിന് കേസിൽ നിന്നും പുല്ല് പോലെ രക്ഷപ്പെടുന്നതിനുള്ള വഴിയൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവിടുത്തെ എനർജി കമ്പനിയുടമയും മൾട്ടി മില്യണയറുമായ വാസിലി സെയ്റ്റ്‌സെവിന്റെ മകളായതിനാലാണ് അലോയനയ്ക്ക് രക്ഷപ്പെടാൻ സാധിച്ചിരിക്കുന്നത്. തന്റെ മകളെ രക്ഷിക്കാനായി ഈ കോടീശ്വരൻ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ തീരുമാനച്ചിതിനെ തുടർന്നാണ് കേസിൽ നിന്നും ഊരിപ്പോരുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്. രാജ്യത്തെ സർക്കാർ സംവിധാനങ്ങളെല്ലാം കോടീശ്വരനൊപ്പമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
ഉക്രയിനിലെ ഖാർകിവിലെ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയിരുന്നത്. അപകടത്തിൽ പെട്ട് മരിച്ചവർക്ക് നഷ്ടപരിഹാരമായി 1.1 മില്യൺ പൗണ്ട് നൽകാനാണ് വാസിലി തീരുമാനിച്ചിരിക്കുന്നത്. മണിക്കൂറിൽ 60 മൈലിൽ കൂടുതൽ വേഗതയിൽ വണ്ടിയോടിച്ചതിനെ തുടർന്നായിരുന്നു ഇവരുടെ കാറായ ലെക്‌സസ് റെഡ് ലൈറ്റ് തകർത്ത് അഞ്ച് പേരെ ഇടിച്ച് കൊല്ലുകയും നിരവധി പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നത്. ഈ അപകടത്തിന്റെ ഭീതിദമായ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
അപകടത്തെ തുടർന്ന് അലിയോനയെ രണ്ട് മാസത്തേക്ക് തടവിൽ വയ്ക്കാൻ ഉത്തരവിട്ടിരുന്നു. വിചാരണക്ക് മുമ്പ് ഇവർ വിദേശത്തേക്ക് കടന്ന് കളയുമെന്ന ആശങ്കയെ തുടർന്നായിരുന്നു ഇത്. വിചാരണയിൽ അലിയോന കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ പത്ത് വർഷത്തോളം തടവ് ശിക്ഷ ലഭിക്കുമെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് നാടകീയമായ നീക്കത്തിലൂടെയാണ് കോടീശ്വരൻ മകളെ രക്ഷപ്പെടുത്തിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്നവരുമായി വാസിലി തന്ത്രപരമായി വിലപേശുകയും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് വൻ തുക നഷ്ടപരിഹാരം നൽകുന്നതിനുള്ള ഡീലിൽ കേസ് ഒത്ത് തീർപ്പ് വരുത്തുകയുമായിരുന്നു.
അപകടത്തിൽ കൊല്ലപ്പെട്ട നാല് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ശവസംസ്‌കാരം നടത്താൻ ബന്ധുക്കൾ ഒരുങ്ങുന്നതിനിടെയാണ് വാസിലി പുതിയ ഡീൽ പ്രകാരം കേസ് ഒതുക്കിത്തീർത്തിരിക്കുന്നത്. സോഷ്യോളജി വിദ്യാർത്ഥിനിയായ തന്റെ മകൾ ജയിലിൽ കിടക്കുന്നത് ഒഴിവാക്കുന്നതിന് വാസിലി അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നുവെന്നാണ് ഉക്രയിൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദൗർഭാഗ്യവശാൽ ഇവിടെ പണം കൊടുത്ത് നിരവധി പേരുടെ വായടപ്പിക്കാൻ സാധിച്ചുവെന്നാണ് ലോയറായ ഇവാൻ ലിബർമാൻ പ്രതികരിച്ചിരിക്കുന്നത്.
പരുക്കേറ്റവരുടെയും മരിച്ചവരുടെയും ബ ന്ധുക്കൾ നോട്ടറി ഓഫീസിൽ പോവുകയും തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചുവെന്നും ഇനി യാതൊരു ക്ലെയിമും അലിയോനയ്ക്ക് നേരെ ഉന്നയിക്കില്ലെന്നുമുള്ള സത്യപ്രസ്താവനയിൽ ഒപ്പിട്ട് കൊടുത്തുവെന്നും ലിബർമാൻ വെളിപ്പെടുത്തുന്നു. തന്റെ കൈയബദ്ധം മൂലം അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് കൊല്ലപ്പെടുകയും ചെയ്തതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നാണ് കസ്റ്റഡിയിൽ കഴിയവെ അലിയോന പ്രതികരിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബക്കാരെയും പരുക്കേറ്റവരെയും സഹായിക്കാൻ തന്റെ മാതാപിതാക്കളെ അനുവദിക്കണമെന്ന് അലിയോന അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
അപകടമുണ്ടാക്കിയതിനെ തുടർന്ന് ഈ പെൺകുട്ടിയെ കൈകാര്യം ചെയ്യാൻ നാട്ടുകാർ വളഞ്ഞപ്പോഴേക്കും അലിയോനയെ രക്ഷിക്കാൻ രണ്ട് വാഹനങ്ങളിൽ നിറയെ എത്തിയ ബോഡി ഗാർഡുകൾ അണിനിരന്നിരുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 15 വയസുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയടക്കം അപകടത്തിൽ കൊല്ലപ്പെട്ടതിലുള്ള അമർഷം അടക്കാൻ വയ്യാതെയാണ് ദൃക്‌സാക്ഷികൾ അലിയോനയെ കൈവയ്ക്കാൻ കുതിച്ചെത്തിയിരുന്നത്. എന്നാൽ ശതകോടീശ്വരിയുടെ മകളെ രക്ഷിക്കാൻ വേണ്ടി രണ്ട് ജീപ്പ് നിറയെ ബോഡി ഗാർഡുമാർ ഇവിടേക്ക് കുതിച്ചെത്തിയതോടെ നാട്ടുകാർക്ക് അവളെയൊന്ന് തൊടാൻ പോലും സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അപകടമുണ്ടായ സ്ഥലം യുദ്ധക്കളം പോലുണ്ടായിരുന്നുവെന്നാണ് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നത്. മൃതദേഹങ്ങൾ പേവ്‌മെന്റിൽ ചിതറിക്കിടക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്.