- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞ് ഉച്ച മുതൽ നെട്ടോട്ടം; സഹായിയും മുങ്ങിയെന്ന് അറിഞ്ഞപ്പോൾ അങ്കലാപ്പ് കൂടി; ബൈക്കിനെ തേടിയുള്ള അന്വേഷണം എത്തിയത് ആരാധനാ ലോഡ്ജിൽ; പൊലീസ് കതകു ചവിട്ടി തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന കമിതാക്കളെ; പിഞ്ചു മക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുനിൽ; ഞെട്ടൽ വിട്ടുമാറാതെ ഒളരിക്കര
തൃശൂർ: ഉച്ച മുതൽ ഭാര്യയെ കാണാതായതോടെ വെപ്രാളമായി.പിന്നെ തലങ്ങും വിലങ്ങും അന്വേഷണം. ഒടുവിൽ കിട്ടിയ വിവരം കെ എസ് ആർ ടി സി സ്റ്റാന്റിനടുത്തെ ലോഡ്ജിൽ ഭാര്യയും തന്റെ സഹായിയും ഉണ്ടെന്ന വിവരം. പിന്നടറിയുന്നത് ഇരുവരും തൂങ്ങി മരിച്ചെന്ന വാർത്തയും. പിഞ്ചുമക്കളെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ വേദനിക്കുകയാണ് സുനിലും ഉറ്റവരും.
ഞെട്ടൽ വിട്ടുമാറാതെ ഒളരിക്കരയെന്ന ഗ്രാമവും. ഇന്നലെ ഉച്ചയോടടുത്താണ് ഒളരിക്കര പുൽപ്പറമ്പിൽ സുനിൽ ഭാര്യ സംഗീതയെ(26)വീട്ടിൽ നിന്നും കാണാതാവുന്നത്. സുനിൽ പരിചയമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് പരിയക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ അന്വേഷണം പട്ടണത്തിലേയ്്ക്ക് നീണ്ടു.
ഇതിനിടെയാണ് തന്റെ സഹായിയും നാട്ടുകാരനുമായ മണിപ്പറമ്പിൽ റിജോ ജിമ്മിയെ(26)യും കാണാനില്ലന്ന് സുനിന് വിവരം കിട്ടുന്നത്. ഇതുകൂടി കണക്കിലെടുത്തായിരുന്നു പിന്നീടുള്ള അന്വേഷണം. ഇതിനിടെ കെ എസ് ആർ ടി സി സ്റ്റാന്റിനടുത്ത് ആരാധാനാ ലോഡ്ജിനടുത്ത് റിജോയുടെ ബൈക്ക് കണ്ടതായി വിവരം കിട്ടി. പിന്നെ അടുപ്പക്കാരിൽ ചിലരെ അവിടേയ്ക്ക് വിട്ടു.
ഫോട്ടോ കാണിച്ചപ്പോൾ തന്നെ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് ലോഡ്ജ് നടത്തിപ്പുകാർ വന്നവരെ ധരിപ്പിച്ചു. തുടർന്ന് ലോഡ്ജിലെ ജീവനക്കാർ തൃശൂർ ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയെടുത്തിരുന്ന ലോഡ്ജിൽ നിന്നും സംഗീതയുടെ വീട്ടിലേയ്ക്ക് 6 കിലോമീറ്ററോളം ദുരമെയുള്ളു. ഇന്നലെ ഉച്ചയ്ക്ക് 2.30 നോടടുത്താണ് ഇരുവരും മുറിയെടുത്തത്. രാത്രി തിരുവനന്തപുരത്തേയ്ക്ക് യാത്രയുണ്ടെന്നും അതിന്റെ സൗകര്യത്തിനാണ് ലോഡ്ജിൽ മുറിയെടുക്കുന്നതെന്നുമാണ് ഇരുവരും ജീവനക്കാരെ അറിയിച്ചത്.
തട്ടുകടയും ഇടയ്ക്ക് കിട്ടുന്ന കാറ്ററിങ് ഓർഡറുകളും കൊണ്ടാണ് സുനിലും കുടംബവും കഴിഞ്ഞിരുന്നത്. കാറ്ററിങ് ജോലികൾക്ക് സഹായിയായി എത്തിയിരുന്ന റിജോയും സംഗീതയും തമ്മിൽ അടുപ്പം ഉണ്ടാവുകയും ഇത് തുടർന്നുകൊണ്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ഇരുവരും ആത്മഹത്യചെയ്തതാവാം എന്നാണ് പൊലീസ് നിഗമനം. സംഗീത-സുനിൽ ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.
മറുനാടന് മലയാളി ലേഖകന്.