- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒഎൽഎക്സ് തട്ടിപ്പുകാരനെ കേസിൽ നിന്ന് രക്ഷിക്കുന്നത് സിപിഎം നേതാവ്; പേരൂർക്കടയിലെ നേതാവിന്റെ ഇടപെടലിൽ ലക്ഷങ്ങൾ നഷ്ടമാകുന്നത് നിരവധി പേർക്ക്; ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥൻ പരാതിയുമായി ജില്ലാ സെക്രട്ടറിക്ക് മുന്നിൽ; ആനാവൂർ നാഗപ്പന് നൽകിയ പരാതി ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: ഒഎൽഎക്സ് തട്ടിപ്പുകാരനെ സഹായിക്കുന്നവരിൽ സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടെന്ന് സൂചന. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് തട്ടിപ്പുകാരനായ ശ്രീകുമാരൻ തമ്പി പൊലീസിനെ സ്വാധീനിക്കുന്നതെന്ന ആരോപണം ഉയർത്തുകയാണ് ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥൻ. ഈ സാഹചര്യത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേയും പരാതിയുമായി സമീപിച്ചത്. പേരൂർക്കടിയിലെ നേതാവ് ശ്രീകുമാരൻ തമ്പിക്ക് വേണ്ടി ഇടപെടൽ നടത്തിയെന്നാണ് സൂചന.
ഒഎൽഎക്സിൽ വീട് ലീസിന് നൽകാനുണ്ടെന്ന് പരസ്യം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നതായാണ് പരാതി. തിരുവനന്തപുരത്ത് ശാസ്തമംഗലം താമസിക്കുന്ന ശ്രീകുമാരൻ തമ്പി എന്നയാൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പണം നഷ്ടമായവർ പരാതി നൽകി രംഗത്തു വന്നിട്ടും പൊലീസ് ഇടപെടാൻ വിസമ്മതിക്കുകയാണെന്ന് ആരോപണമുണ്ട്. സിവിൽ കേസുകളിൽ ഇടപെടില്ലെന്ന ന്യായം പറഞ്ഞാണ് പൊലീസ് തട്ടിപ്പിന് കൂട്ടു നിൽക്കുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമാണെന്നാണ് ഉയരുന്ന ആരോപണം.
ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനും കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ആലപ്പുഴ മാരാരിക്കുളം നിവാസിയായ താൻ കഴിഞ്ഞ 15 വർഷമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജോലിചെയ്തു വരുന്നു. 2007 മുതൽ തിരുവനന്തപുരത്ത് വാടകയ്ക്കാണ്താമസിച്ചുവരുന്നത്. നാട്ടിലെ കുടുംബവിഹിതം വിറ്റുകിട്ടിയതുക ഉപയോഗിച്ച് തിരുവനന്തപുരത്ത് താമസിക്കുന്നതിനായി ശാസ്തമംഗലം പൈപ്പിൻ മൂട്, നിവാസിയായ ശ്രീകുമാരൻതമ്പി എന്ന വ്യക്തിയുടെ മൂന്ന് നിലയുള്ള വീടിന്റെ ആദ്യത്തേയും രണ്ടാമത്തേയും നില 2019 ഒക്ടോബർ 1 മുതൽ 3 വർഷത്തേക്ക് ഒറ്റിക്കരാർ പ്രകാരം ഏഴര ലക്ഷം രൂപ നല്കി വാടകയ്ക്ക് ഏടുത്തിരുന്നു. ഇതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.
ആനാവൂർ നാഗപ്പന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ പൂർണ്ണരൂപം
ആനാവൂർ നാഗപ്പൻ സിപിഐ.(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി
സർ
ആലപ്പുഴ മാരാരിക്കുളം നിവാസിയായ ഞാൻ കഴിഞ്ഞ 15 വർഷമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജോലിചെയ്തു വരുന്നു. 2007 മുതൽ തിരുവനന്തപുരത്ത് വാടകയ്ക്കാണ് താമസിച്ചുവരുന്നത്. നാട്ടിലെ കുടുംബവിഹിതം വിറ്റുകിട്ടിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് താമസിക്കുന്നതിനായി ശാസ്തമംഗലം പൈപ്പിൻ മൂട്, നിവാസിയായ ശ്രീകുമാരൻതമ്പി എന്ന വ്യക്തിയുടെ മൂന്ന് നിലയുള്ള വീടിന്റെ ആദ്യത്തേയും രൺണ്ടാമത്തേയും നില 2019 ഒക്ടോബർ 1 മുതൽ 3 വർഷത്തേക്ക് ഒറ്റിക്കരാർ പ്രകാരം ഏഴര ലക്ഷം രൂപ നല്കി ഞാൻ വാടകയ്ക്ക് ഏടുത്തിരുന്നു.
എഗ്രിമെന്റിന് ശേഷം ഞാൻ ഈ നാട്ടുകാരനല്ല എന്നു മനസിലാക്കി വാടകക്കെട്ടിടത്തിന്റെ താക്കോൽ കൈമാറുന്നത് വൈകിപ്പിക്കുകയും രണ്ട് മാസത്തിനു ശേഷം താമസിക്കുന്നതിന് വേണ്ടി സകുടുംബം എത്തിയപ്പോൾ എന്നെ ആക്രമിക്കുകയും കെട്ടാലറയ്ക്കുന്ന തെറിവിളിയോടു കൂടി എന്നെ വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി പൂറത്താക്കുകയും ചെയ്തു. തുടർന്ന് മധ്യസ്ഥന്മാർ മുഖേന കെട്ടിടത്തിൽ താമസിക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടെങ്കിലും പലപല തടസങ്ങൾ പറഞ്ഞ് ഒത്തുതീർപ്പ് വ്യവസ്ഥകളിൽ നിന്ന് പിന്മാറുകയും ചെയ്തു.
പിന്നീട് മേൽപ്പറഞ്ഞ വ്യക്തി ഇതേ കെട്ടിടം കാണിച്ചുകൊണ്ടൺ് സമാനമായ രീതിയിൽ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി സ്ഥിരം തട്ടിപ്പ് നടത്തുന്ന ആളാണെന്ന് മനസിലായി, തുടർന്ന് പേരൂർക്കട സ്റ്റേഷനിൽ പലപ്രാവശ്യം പരാതി നല്കിയെങ്കിലും ടിയാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നേതാക്കന്മാരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്റെ പരാതിയിന്മേൽ നടപടിയെടുക്കുന്നതിൽ നിന്നും പൊലീസിനെ വിലക്കുകയും എന്നെ ഒറ്റപ്പെടുത്തുകയും ചെയ്തു.
നിലവിൽ എന്റെ ഒറ്റികരാർ കാലാവധി നിലനില്ക്കുന്ന സാഹചര്യത്തിൽ ശ്രീകുമാരൻതമ്പി, ടി വസ്തുവും വീടും പരിപൂർണ്ണ ക്രയവിക്രയാധികാരം മകന്റെ പേരിലേക്ക് നല്കി മറ്റൊരാൾക്ക് വില്ക്കാനുള്ള ശ്രമത്തിലുമാണ്. മേൽപറഞ്ഞ ഒറ്റിക്കരാർ ലംഘനവുമായി ബന്ധപ്പെട്ട് വഞ്ചിയൂർ കോടതിയിലും നിയമനടപടികൾ നടന്നുവരികയാണ്. വളരെ ചുരുങ്ങിയ വരുമാനമുള്ള ഞാനും കുടുംബവും ഇപ്പോഴും വാടകവീട്ടിൽ തന്നെയാണ് താമസം. പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ചുമതല വഹിക്കുന്ന അംഗങ്ങൾ ഉൾപ്പെടെ, പാർട്ടി കുടുംബത്തിലെ അംഗവും അനുഭാവിയുമാണ് ഞാൻ.
മേൽപ്പറഞ്ഞ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലകളിൽ ഇരിക്കുന്ന അംഗങ്ങളോടും അനുഭാവികളോടും ശ്രീകുമാരൻതമ്പിയെന്ന തട്ടിപ്പുകാരന് വേണ്ടി ഇടപെടരുതെന്ന് നിർദ്ദേശിക്കുകയും, മേല്പറഞ്ഞ കെട്ടിടത്തിൽ കരാർ പ്രകാരം എനിക്ക് ലഭ്യമാകേണ്ട താമസ സൗകര്യം ഉറപ്പ് വരുത്തുന്നതിനായുള്ള പാർട്ടിയുടെ പരിപൂർണ്ണ പിന്തുണയും ഇടപെടലുകളും ഉണ്ടാവണമെന്നും അപേക്ഷിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ