കൊച്ചി: ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ വേണ്ടി നാഷണൽചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ. സി. ഡി. സി.) മാസ്റ്റർ ട്രെയിനർ, ബാബ അലക്‌സാണ്ടർ തയ്‌യാറാക്കിയ ബാബ ഈസി ഇംഗ്ലീഷ് ഓൺലൈൻ സാക്ഷരതപ്രൊജക്ട് തിയറി സെഷന്റെ ഉദ്ഘാടനം ഒളിമ്പ്യൻ പി. ടി. ഉഷ നിർവ്വഹിച്ചു.

കിനാലൂർ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിൽ നടന്ന ചടങ്ങിൽ ബാബ അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രുതി അഖിലേഷ്, അഡ്വ. വിജി ഗണേശ്, ആരതിഐ എസ്, ക്രിസ്റ്റീന ജോണി എന്നിവർ പങ്കെടുത്തു. ലളിതവും, രസകരവു,ആസ്വാദ്യകരവും, ജീവിതാനുബന്ധികളുമായ വിവിധ കളികൾ, പസിലുകൾ എന്നീ പഠനപ്രവർത്തനങ്ങളിലൂടെ വ്യക്തികളിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയവും, വ്യക്തിത്വവികസനവും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സൗജന്യ പരിശീലനപരിപാടി. ചേരുന്നതിന്: