- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സ് ഫുട്ബോൾ: അർജന്റീനയ്ക്കും ഫ്രാൻസിനും ജർമനിക്കും സ്പെയിനും ജയം; ബ്രസീലിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി ഐവറി കോസ്റ്റ്; ജപ്പാനും ഹോണ്ടുറാസും കൊറിയയും ജയത്തോടെ മുന്നോട്ട്
ടോക്യോ: ഒളിമ്പിക് ഫുട്ബോളിൽ അർജന്റീനയ്ക്കും ഫ്രാൻസിനും ജർമനിക്കും സ്പെയിനും വിജയം. അതേ സമയം ബ്രസീലിനെ ഐവറി കോസ്റ്റ് ഗോൾരഹിത സമനിലയിൽ കുരുക്കി.
അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയപ്പോൾ ദക്ഷിണാഫ്രിക്കയെ 4-3നാണ് ഫ്രാൻസ് തോൽപ്പിച്ചത്. 52-ാം മിനിറ്റിൽ പ്രതിരോധ താരം ഫെകുണ്ടോ മെദീനയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.
ഹാട്രിക് ഗോളടിച്ച ആന്ദ്രെ പിയറെ ഗിഗ്നാക് ആണ് ഫ്രാൻസിന്റെ വിജയശിൽപി. തെജി സവനിയറുടെ വകയായിരുന്നു ഒരു ഗോൾ. ടെബൊഹൊ മൊകെയ്ന, എവിഡൻസ് മക്ഗോപ, കൊബമെലൊ കൊടിസാങ് എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്യം കണ്ടത്.
മറ്റൊരു മത്സരത്തിൽ ജർമനി സൗദി അറേബ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി. മെക്സികോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയരായ ജപ്പാൻ പരാജയപ്പെടുത്തിയത്. റൊമേനിയയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ദക്ഷിണ കൊറിയ തകർത്തുവിട്ടു.
സ്പെയിൻ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രേലിയയെ കീഴടക്കിയത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോണ്ടുറാസും പരാജയപ്പെടുത്തി.
സ്പോർട്സ് ഡെസ്ക്