- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിച്ച മണ്ണിൽ അന്യനായി നമ്മുടെ ഒരേയൊരു ഒളിമ്പിക്‌സ് ജേതാവ്; ഇന്ത്യൻ ഹോക്കിയെ വാനോളമുയർത്തിയ മലയാളി ഫ്രെഡറിക് മാനുവലിനെ ക്ഷണിക്കാൻ മറന്നത് എന്ത്? ലാലിസത്തിൽ മയങ്ങിയ സംഘാടകർ ചെയ്തത് പൊറുക്കാനാവത്ത തെറ്റ്
തിരുവനന്തപുരം: മുപ്പത്തഞ്ചാം ദേശീയ കായികമാമാങ്കത്തിന് തിരി തെളിഞ്ഞപ്പോൾ ഹൃദയവേദനയുമായി മലയാളത്തിന്റെ ഒരേയൊരു ഒളിമ്പിക്‌സ് ജേതാവ് തലശ്ശേരിക്കാരൻ ഫ്രഡറിക് മാനുവൽ. കാരണം ആരും അദ്ദേഹത്തെ കേരളത്തിലെ ദേശീയ ഗെയിംസിന് വിളിച്ചില്ല. സമാപന ചടങ്ങിനെങ്കിലും ക്ഷണക്കത്ത് വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവല കാത്ത മലയാള
തിരുവനന്തപുരം: മുപ്പത്തഞ്ചാം ദേശീയ കായികമാമാങ്കത്തിന് തിരി തെളിഞ്ഞപ്പോൾ ഹൃദയവേദനയുമായി മലയാളത്തിന്റെ ഒരേയൊരു ഒളിമ്പിക്‌സ് ജേതാവ് തലശ്ശേരിക്കാരൻ ഫ്രഡറിക് മാനുവൽ. കാരണം ആരും അദ്ദേഹത്തെ കേരളത്തിലെ ദേശീയ ഗെയിംസിന് വിളിച്ചില്ല. സമാപന ചടങ്ങിനെങ്കിലും ക്ഷണക്കത്ത് വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവല കാത്ത മലയാളി.
കേരളത്തിന്റെ ചരിത്രത്തിൽ അദ്ദേഹം മാത്രമേ ഒളിമ്പിക്‌സിൽ മെഡൽ ജേതാവായിട്ടുള്ളൂ. എന്തുകൊണ്ടും ഈ മാമാങ്കത്തിന്റെ മുന്നിൽ നിൽക്കാൻ അർഹതയുള്ള വ്യക്തി, പക്ഷേ മുന്നിലെന്നല്ല, പിന്നിലും അദ്ദേഹത്തിനു സ്ഥാനമില്ല. 60,000 ക്ഷണക്കത്തുകൾ വിതരണം ചെയ്തിട്ടും ഒരെണ്ണം ആ അഭിമാനതാരത്തിന് അയയ്ക്കാനുള്ള മര്യാദ പോലും ഗെയിംസ് അധികൃതർ കാണിച്ചില്ല.
1972ൽ മ്യുണിക്ക് ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു മാനുവൽ ഫെഡറിക്. ഉത്തരേന്ത്യൻ ലോബിക്കു പോലും ഹോക്കിയുടെ സുവർണ്ണകാലത്ത് അംഗീകരിക്കേണ്ടി വന്ന പ്രതിഭ. പക്ഷേ സ്വന്തം നാട്ടിൽ ദേശീയകായികമേള നടക്കുമ്പോൾ അദ്ദേഹത്തെപ്പോലുള്ള ഒരാൾ അന്യനാകുന്നത് മലയാളികൾക്കാകെ അപമാനമാണ്. ഒരു കാലത്ത് രാജ്യത്തിന് അഭിമാനവും പ്രതീക്ഷയും നൽകിയിരുന്ന കായിക ഇനമായിരുന്നു ഹോക്കി.
ലോകത്തിലെ തന്നെ മികച്ച ഗോൾകീപ്പറായിരുന്നു മാനുവൽ ഫെഡറിക്. ഫ്രഡറിക ്മാനുവൽ വിരമിച്ചതിനു ശേഷം ഹോക്കിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഇതുവരെയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ആർമി ടീമിൽ കളിക്കാരനായിരുന്ന അദ്ദേഹം വിരമിച്ചതിനുശേഷം കേരളത്തിലെ ഹോക്കി ടീമിനെ സുസജ്ജമാക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായി സർക്കാരിനെയും, സ്പോർട്സ് കൗൺസിലിനെയും സമീപിച്ചുവെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. സൗജന്യമായി കേരളത്തിലെ ഹോക്കിടീമിനെ പരിശീലിപ്പിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. അതിനായി ഹോക്കി അക്കാദമിയുടെ നേതൃത്വം ഏറ്റെടുക്കാനും തയ്യാറായിരുന്നു.
എന്നാൽ കേരളത്തിലെ കായിക തമ്പുരാക്കന്മാർക്ക് ഫ്രഡറിക് മാനുവൽ എന്ന കായികപ്രതിഭയുടെ സേവനം ആവശ്യമില്ലായിരുന്നു. അവർക്ക് വേണ്ടത് ആജ്ഞാനുവർത്തികളായ ചില തൽപരകക്ഷികളെ മാത്രമായിരുന്നു. ഇത്തരം മനോഭാവമായിരുന്നു ഈ കായിക ഇനത്തിന്റെ തകർച്ചയ്ക്ക് കാരണമായതും. സ്ഥാനമാനങ്ങൾക്കോ, പ്രശസ്തിക്കോ വേണ്ടി പുറകെ നടക്കുന്ന സ്വഭാവവും അദ്ദേഹത്തിന് ഇല്ലായിരുന്നു. അതു നൽകിയ ജീവത പ്രാരാബ്ദങ്ങളും.
മൂന്ന് സെന്റ് ഭൂമിയുടെ പട്ടയത്തിനായിപോലും സർക്കാർ വാതിലുകൾ കയറി ഇറങ്ങി. ഒളിമ്പിക് മെഡൽ നേട്ടം കൈവരിച്ച എക മലയാളിക്ക് സ്വന്തമായി ഒരു നുള്ള് ഭൂമിയുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് സർക്കാർ മൂന്ന് സെന്റ് ഭൂമി അനുവദിച്ചെങ്കിലും പട്ടയവും നൽകിയില്ല. പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ഒളിംപ്യന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞു. കണ്ണൂർ പയ്യാമ്പലത്താണ് മൂന്ന് സെന്റ് ഭൂമി അനുവദിച്ചിട്ടുള്ളത്. ഇതെല്ലാം അറിയാവുന്നവരാണ് ദേശീയ ഗെയിംസിൽ ഈ കായക താരത്തെ അകറ്റി നിർത്തിയത്.
ഫ്രഡറിക് മാനുവലിനെപോലുള്ള ഒരു കായികതാരത്തെ അപമാനിച്ചതിലും അവഗണിച്ചതിലും ശക്തമായ പ്രതിഷേധം കേരളത്തിലെ കായിക്രേപമികൾക്കുണ്ട്. കേരളത്തിലെ പല കായിക പ്രതിഭകൾക്കും അർഹിക്കുന്ന അംഗീകാരം നൽകിയില്ലെന്ന വിമർശനം ഇതിനകംതന്നെ ഉയർന്നുകഴിഞ്ഞു. പി ടി ഉഷയും, ഓമനയമ്മയും പോലുള്ളവർ തങ്ങളുടെ അതൃപ്തി പല പ്രാവശ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മോഹൻലാലിനെ കൊണ്ടുവന്ന് ലാലിസത്തിന്റെ പേരിൽ നടത്തി ധൂർത്തിനെതിരെ പ്രതിഷേധം ഇരമ്പുമ്പോഴാണ് മാനുവലിനെ പോലുള്ളവരെ അവഗണിച്ച സംഘടാകരുടെ തനിനിറം ചോദ്യം ചെയ്യപ്പെടുന്നത്. ഇതൊരു കായികമേളയാണ്, കലാമേളയല്ല. അതുകൊണ്ടുതന്നെ കായികപ്രതിഭകൾക്കാണ് മുഖ്യമായ സ്ഥാനം നൽകേണ്ടെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ കായികപ്രതിഭകളെ അവഗണിച്ച് സൂപ്പർസ്റ്റാറിന്റെ പിന്നാലെ പോയ ഗെയിംസ് സംഘാടകർ ഇപ്പോൾ കടുത്ത വിമർശനമാണ് നേരിടുന്നത്.