- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊവിഡിനിടയിലും ഒളിംപിക്സിന് ടോക്യോ ഒരുങ്ങുന്നു; പരീക്ഷണ മത്സരങ്ങൾ സംഘടിപ്പിച്ചു; മേളക്കായി തയ്യാറാക്കുന്നത് പഴുതടച്ച സജ്ജികരണങ്ങൾ
ടോക്യോ: കോവിഡ് പശ്ചാത്തലത്തിലും ടോക്യോ ഒളിംപിക്സിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് ജപ്പാൻ. ഇന്നലെ റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ സംഘടിപ്പിച്ചു.
ലോക കായികമേള ജപ്പാനിൽ എത്തുമ്പോൾ പഴുതടച്ച സജ്ജീകരണങ്ങൾ ആണ് ഒരുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി വേണം മത്സരങ്ങൾ പൂർത്തിയാക്കാൻ. ഓരോ ഇനങ്ങളും നടക്കേണ്ട വേദികളിൽ പ്രത്യേക പരിശോധന നടത്തുകയാണ് സംഘാടകർ. ഇതിന് ഭാഗമായാണ് റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ നടത്തിയത്.
ജപ്പാൻ താരങ്ങളും രാജ്യത്തെ വിവിധ സർവകലാശാല വിദ്യാർത്ഥികളുമാണ് റിഥമിക് ജിംനാസ്റ്റിക്സ് വേദിയിലെത്തിയത്. കാണികളെ ഒഴിവാക്കിയായിരുന്നു പരിപാടികൾ. കോവിഡ് പശ്ചാത്തലത്തിൽ ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ പ്രതിഷേധം ഉണ്ടെങ്കിലും ഒളിംപിക് അസോസിയേഷൻ ഒരുക്കങ്ങൾ തുടരുകയാണ്. ജൂലൈ 23 മുതലാണ് ഒളിംപിക്സ് നിശ്ചയിച്ചിരിക്കുന്നത്.
സ്പോർട്സ് ഡെസ്ക്