- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് തെറ്റിച്ച് റിയോ; ബിക്കിനി വേഷധാരികളുടെ ബീച്ച് വോളിബോൾ കാണാൻ പോലും ആളില്ല; സുന്ദരിമാർ പതിവുപോലെ ബീച്ച് കീഴടക്കുന്നു
ബിക്കിനിയും ബിയറുമാണ് റിയോ ഡി ജനൈറോയുടെ മുഖമുദ്രകൾ. ബിക്കിനിധാരികളായ യുവതികൾ ഏതുസമയത്തും ചുറ്റിത്തിരിയുന്ന കോപ്പകബാനയും ഇപ്പനേമയും പോലുള്ള ബീച്ചുകളുടെ നാടാണത്. എന്നാൽ, ആവേശം മുറ്റുന്ന ബീച്ച് വോളിബോൾ മത്സരങ്ങൾ കോപ്പകബാന ബീച്ചിലെത്തിയിട്ടും സ്റ്റേഡിയം നിറയാത്തത് എന്തുകൊണ്ടെന്ന ആശങ്കയിലാണ് സംഘാടകർ. അമേരിക്കയും കാനഡയും ബ്രസീലും ഓസ്‌ട്രേലിയയും പോലുള്ള ബീച്ച് വോളിബോൾ പവർഹൗസുകൾ മത്സരിക്കാനുണ്ടായിട്ടും ബീച്ച് വോളിയുടെ കേന്ദ്രം കൂടിയായ കോപ്പകബാനയിൽ ആരാധകർ നിറയുന്നില്ല. ഒളിമ്പിക്‌സ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡായിരുന്നു. എന്നാൽ, ഗെയിംസ് തുടങ്ങിയശേഷം അത്തരമൊരു ആവേശം പ്രകടമായിട്ടില്ല. പല മത്സരവേദികളിലും ആദ്യ രണ്ടുദിവസം ഒഴിഞ്ഞ കസേരകളായിരുന്നു കാണാനുണ്ടായിരുന്നത്. ടെന്നീസും ഹോക്കിയും ഫുട്‌ബോളും ഉൾപ്പെടെയുള്ള മത്സരങ്ങൾക്കും കാര്യമായ കാണികളുണ്ടായിരുന്നില്ല. എന്നാൽ, കാണികളുടെ കുറവ് മത്സരങ്ങളുടെ വീര്യം തെല്ലും കുറച്ചിട്ടുമില്ല. ഓസ്‌ട്രേലിയയ്ക്കുവേണ്ടി മത്സരിക്കാനിറങ്ങിയ ലൂയിസ് ബൗഡനും ടാലിക
ബിക്കിനിയും ബിയറുമാണ് റിയോ ഡി ജനൈറോയുടെ മുഖമുദ്രകൾ. ബിക്കിനിധാരികളായ യുവതികൾ ഏതുസമയത്തും ചുറ്റിത്തിരിയുന്ന കോപ്പകബാനയും ഇപ്പനേമയും പോലുള്ള ബീച്ചുകളുടെ നാടാണത്. എന്നാൽ, ആവേശം മുറ്റുന്ന ബീച്ച് വോളിബോൾ മത്സരങ്ങൾ കോപ്പകബാന ബീച്ചിലെത്തിയിട്ടും സ്റ്റേഡിയം നിറയാത്തത് എന്തുകൊണ്ടെന്ന ആശങ്കയിലാണ് സംഘാടകർ.
അമേരിക്കയും കാനഡയും ബ്രസീലും ഓസ്‌ട്രേലിയയും പോലുള്ള ബീച്ച് വോളിബോൾ പവർഹൗസുകൾ മത്സരിക്കാനുണ്ടായിട്ടും ബീച്ച് വോളിയുടെ കേന്ദ്രം കൂടിയായ കോപ്പകബാനയിൽ ആരാധകർ നിറയുന്നില്ല. ഒളിമ്പിക്‌സ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡായിരുന്നു. എന്നാൽ, ഗെയിംസ് തുടങ്ങിയശേഷം അത്തരമൊരു ആവേശം പ്രകടമായിട്ടില്ല.
പല മത്സരവേദികളിലും ആദ്യ രണ്ടുദിവസം ഒഴിഞ്ഞ കസേരകളായിരുന്നു കാണാനുണ്ടായിരുന്നത്. ടെന്നീസും ഹോക്കിയും ഫുട്‌ബോളും ഉൾപ്പെടെയുള്ള മത്സരങ്ങൾക്കും കാര്യമായ കാണികളുണ്ടായിരുന്നില്ല. എന്നാൽ, കാണികളുടെ കുറവ് മത്സരങ്ങളുടെ വീര്യം തെല്ലും കുറച്ചിട്ടുമില്ല.
ഓസ്‌ട്രേലിയയ്ക്കുവേണ്ടി മത്സരിക്കാനിറങ്ങിയ ലൂയിസ് ബൗഡനും ടാലിക്വ ക്ലൻസിയും കോസ്റ്റാറിക്കയെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തി. ഓസ്‌ട്രേലിയയുടെ മറ്റൊരു സംഘത്തെ അമേരിക്കൻ ഇതിഹാസ താരം കെറി വാൽഷ് ജെന്നിങ്‌സും ഏപ്രിൽ റോസും ചേർന്ന് തോൽപിക്കുകയും ചെയ്തു.
ബീച്ച് വോളിയുടെ ആത്മീയ കേന്ദ്രമായാണ് കോപ്പകബാന അറിയപ്പെടുന്നത്. ബീച്ചിൽ ഒട്ടേറെ ബീച്ച് വോളിബോൾ കോർട്ടുകളുണ്ട്. ഒളിമ്പിക്‌സിനായി ബീച്ചിൽ മനോഹരമായ താൽക്കാലിക സ്‌റ്റേഡിയമാണ് നിർമ്മിച്ചിട്ടുള്ളത്. മത്സരം ആവേശപൂർവം സ്റ്റേഡിയത്തിൽ നടക്കുമ്പോഴും സഞ്ചാരികൾ കോപ്പകബാനയുടെ സൗന്ദര്യം നുകർന്ന് ബീച്ചിൽ ചുറ്റിത്തിരിയുന്നതിനാണ് പ്രാധാന്യം കൊടക്കുന്നതെന്ന് മാത്രം.