- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോൾ ഭ്രാന്തന്മാരായ ബ്രസീലുകാർക്ക് അത്ലറ്റിക്സിനോട് എന്തുകൊണ്ടാണ് വിരക്തി; സൂപ്പർ താരങ്ങളിൽ പോരിനിറങ്ങിയിട്ടും ട്രാക്ക് ആൻഡ് ഫീൽഡ് കാണാൻ ആരുമില്ല; ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായി റിയോ
അഞ്ചു ലോകകപ്പ് നേടിയ, ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് ബ്രസീൽ. കായികവേദിയെ ഇത്രയേറെ സ്‌നേഹിക്കുന്ന രാജ്യങ്ങൾ കുറവാണ്. എന്നാൽ, സ്വന്തം നാട്ടിൽ വിരുന്നെത്തിയ ഒളിമ്പിക്‌സിനോട് ബ്രസീലുകാർ പുറം തിരിഞ്ഞുനിൽക്കുകയാണോ? ഏറ്റവും ഗ്ലാമർ ഇനമാ അത്‌ലറ്റിക്‌സ് ആരംഭിച്ചിട്ടും ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് കാണികൾ എത്താത്തതിന്റെ ആശങ്കയിലാണ് സംഘാടകർ. 46,931 പേർക്ക് ഇരിക്കാവുന്ന ഒളിമ്പിക് സ്റ്റേഡിയം ഇന്നലെ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരം ആരംഭിച്ചപ്പോൾ ഏറെക്കുറെ ശൂന്യമായിരുന്നു. ഒളിമ്പിക്‌സിനോട് ബ്രസീൽ ജനതയ്ക്കുള്ള വിമുഖത മുഴുവൻ പ്രകടമാക്കുന്നതായിരുന്നു ഈ ഒഴിഞ്ഞ കസേരകൾ. വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളും ഒഫീഷ്യലുകളുമായിരുന്നു കാണികളിലേറെയും. 100 മീറ്റർ യോഗ്യതാ റൗണ്ട് ഇന്ന് നടക്കുമ്പോൾ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സൂപ്പർത്താരം ഉസൈൻ ബോൾട്ട് ഇന്നു രാത്രി ട്രാക്കിലിറങ്ങും. റിയോയിൽ ബോൾട്ട് എത്തിയതുമുതൽ വലിയൊരു ആരാധക വൃന്ദം അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. അവർ ഒളിമ്പിക് സ്റ്റേഡിയത്തിലും ആരവങ്ങൾ തീർക്കുമെന്
അഞ്ചു ലോകകപ്പ് നേടിയ, ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് ബ്രസീൽ. കായികവേദിയെ ഇത്രയേറെ സ്‌നേഹിക്കുന്ന രാജ്യങ്ങൾ കുറവാണ്. എന്നാൽ, സ്വന്തം നാട്ടിൽ വിരുന്നെത്തിയ ഒളിമ്പിക്‌സിനോട് ബ്രസീലുകാർ പുറം തിരിഞ്ഞുനിൽക്കുകയാണോ? ഏറ്റവും ഗ്ലാമർ ഇനമാ അത്‌ലറ്റിക്‌സ് ആരംഭിച്ചിട്ടും ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് കാണികൾ എത്താത്തതിന്റെ ആശങ്കയിലാണ് സംഘാടകർ.
46,931 പേർക്ക് ഇരിക്കാവുന്ന ഒളിമ്പിക് സ്റ്റേഡിയം ഇന്നലെ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരം ആരംഭിച്ചപ്പോൾ ഏറെക്കുറെ ശൂന്യമായിരുന്നു. ഒളിമ്പിക്‌സിനോട് ബ്രസീൽ ജനതയ്ക്കുള്ള വിമുഖത മുഴുവൻ പ്രകടമാക്കുന്നതായിരുന്നു ഈ ഒഴിഞ്ഞ കസേരകൾ. വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളും ഒഫീഷ്യലുകളുമായിരുന്നു കാണികളിലേറെയും.
100 മീറ്റർ യോഗ്യതാ റൗണ്ട് ഇന്ന് നടക്കുമ്പോൾ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സൂപ്പർത്താരം ഉസൈൻ ബോൾട്ട് ഇന്നു രാത്രി ട്രാക്കിലിറങ്ങും. റിയോയിൽ ബോൾട്ട് എത്തിയതുമുതൽ വലിയൊരു ആരാധക വൃന്ദം അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. അവർ ഒളിമ്പിക് സ്റ്റേഡിയത്തിലും ആരവങ്ങൾ തീർക്കുമെന്ന പ്രതീക്ഷ സംഘാടകർക്കുണ്ട്.
കാണികൾ കുറവാണെങ്കിലും ട്രാക്കിൽ ആവേശത്തിന് തെല്ലും കുറവില്ല. 10,000 മീറ്ററിൽ 23 വർഷം പഴക്കമുള്ള ലോകറെക്കോഡ് തിരുത്തിക്കൊണ്ട് എത്യോപ്യക്കാരി അൽമാസ് അയാന സ്വർണം നേടി കെനിയയുടെ വിവിയൻ ചെറുയൂട്ട് വെള്ളിയും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലും സ്വർണം നേടിയ എത്യോപ്യയുടെ തിരുണേഷ് ഡിബാബയ്ക്കാണ് വെങ്കലം.
ബ്രസീലുകാരുടെ ഇഷ്ടയിനങ്ങളായ ബീച്ച് വോളിബോളും എൻബിഎ സൂപ്പർത്താരങ്ങൾ അടങ്ങിയ ബാസ്‌കറ്റ്‌ബോളും കാണാൻ പോലും വേണ്ടത്ര ആളുകളില്ല എന്നതാണ് സ്ഥിതി. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ കാണാൻ എത്തണമെന്ന് ഉസൈൻ ബോൾട്ട് വീഡിയോയിലൂടെ അഭ്യർത്ഥിക്കുക പോലും ചെയ്യുകയുണ്ടായി. ഞായറാഴ്ച രാത്രിയാണ് 100 മീറ്റർ ഫൈനൽ.