- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യത്വത്തിന്റെ മഹാ ഗാഥ രചിച്ച ആ സുന്ദരിമാർക്ക് ലോകത്തിന്റെ ആദരം; ഓട്ടത്തിൽ മറിഞ്ഞുവീണ അത്ലറ്റിനെ പിടിച്ചെഴുന്നേൽപ്പിച്ച താരത്തിനും നന്ദി പറഞ്ഞ താരത്തിനും അപൂർവ പുരസ്‌കാരം നൽകി ആദരിച്ച് ഒളിമ്പിക് കമ്മറ്റി
പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയാണ് ഒളിമ്പിക്‌സ്. മത്സരം എത്ര തീവ്രമായാലും സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിക്കുന്നതിലൂടെയാണ് ഒളിമ്പിക്‌സിലെ മുഹൂർത്തങ്ങൾ ലോകത്തിന്റെ മനസ്സിലേക്ക് പതിയുക. ന്യൂസീലൻഡിന്റെ നിക്കി ഹാംബ്ലിനും അമേരിക്കയുടെ അബ്ബി ഡി അഗസ്റ്റിനോയും റിയോ ഒളിമ്പിക്‌സിൽ സൃഷ്ടിച്ചത് അത്തരമൊരു മുഹൂർത്തമാണ്. 5000 മീറ്റർ മത്സരത്തിനിടെ കൂട്ടിടിച്ചാണ് അബ്ബി ട്രാക്കിൽ വീണത്. ഓടിവരികയായിരുന്ന നിക്കി അതുകണ്ട് ഓട്ടം നിർത്തുകയും അബ്ബിയെ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ അബ്ബിക്ക് പിന്നീട് ഓടാനായില്ല. ഓട്ടം തുടരാൻ അബ്ബി നിർബന്ധിച്ചിട്ടും ട്രാക്കിനരികിലേക്ക് ഒരു വീൽച്ചെയർ വരുന്നതുവരെ നിക്കി കാത്തുനിന്നു. മത്സരത്തെക്കാൾ മനുഷ്യത്വത്തിന്റെ മുഹൂർത്തങ്ങൾ പ്രദർശിപ്പിച്ച നിക്കിയെയും അബ്ബിയെയും ഒളിമ്പിക് പുരസ്‌കാരം നൽകി ആദരിക്കാൻ ഒരുങ്ങുകയാണ് അന്താരാഷ്ട്ര ഒളിമ്പിക് സമിതി. പിയറി ഡി ക്യുബർട്ടിൻ മെഡലാണ് ഇരുവർക്കും ലഭിക്കുക. ഒളിമ്പിക് ചരിത്രത്തിൽ ഇന്നോളം 17 തവണ മാത്രമാണ് പിയറി
പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയാണ് ഒളിമ്പിക്‌സ്. മത്സരം എത്ര തീവ്രമായാലും സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിക്കുന്നതിലൂടെയാണ് ഒളിമ്പിക്‌സിലെ മുഹൂർത്തങ്ങൾ ലോകത്തിന്റെ മനസ്സിലേക്ക് പതിയുക. ന്യൂസീലൻഡിന്റെ നിക്കി ഹാംബ്ലിനും അമേരിക്കയുടെ അബ്ബി ഡി അഗസ്റ്റിനോയും റിയോ ഒളിമ്പിക്‌സിൽ സൃഷ്ടിച്ചത് അത്തരമൊരു മുഹൂർത്തമാണ്.
5000 മീറ്റർ മത്സരത്തിനിടെ കൂട്ടിടിച്ചാണ് അബ്ബി ട്രാക്കിൽ വീണത്. ഓടിവരികയായിരുന്ന നിക്കി അതുകണ്ട് ഓട്ടം നിർത്തുകയും അബ്ബിയെ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ അബ്ബിക്ക് പിന്നീട് ഓടാനായില്ല. ഓട്ടം തുടരാൻ അബ്ബി നിർബന്ധിച്ചിട്ടും ട്രാക്കിനരികിലേക്ക് ഒരു വീൽച്ചെയർ വരുന്നതുവരെ നിക്കി കാത്തുനിന്നു.
മത്സരത്തെക്കാൾ മനുഷ്യത്വത്തിന്റെ മുഹൂർത്തങ്ങൾ പ്രദർശിപ്പിച്ച നിക്കിയെയും അബ്ബിയെയും ഒളിമ്പിക് പുരസ്‌കാരം നൽകി ആദരിക്കാൻ ഒരുങ്ങുകയാണ് അന്താരാഷ്ട്ര ഒളിമ്പിക് സമിതി. പിയറി ഡി ക്യുബർട്ടിൻ മെഡലാണ് ഇരുവർക്കും ലഭിക്കുക. ഒളിമ്പിക് ചരിത്രത്തിൽ ഇന്നോളം 17 തവണ മാത്രമാണ് പിയറി ഡി ക്യുബർട്ടിൻ അവാർഡ് നൽകിയിട്ടുള്ളത്.
ഒളിമ്പിക് സ്പിരിറ്റ് ഉയർത്തിപ്പിടിക്കുന്ന താരങ്ങൾ, വളണ്ടിയർമാർ, ഒഫീഷ്യലുകൾ എന്നിവർക്കാണ് ആധുനിക ഒളിമ്പിക്‌സിന്റെ ശില്പിയുടെ പേരിലുള്ള ഫെയർ പ്ലേ മെഡൽ നൽകുന്നത്. ഈ പുരസ്‌കാരം നേടാനായത് അവിസ്മരണീയമായ മുഹൂർത്തമാണെന്ന നിക്കി പറഞ്ഞു. ഒളിമ്പിക്‌സിൽ എത്തുന്നത് മത്സരിക്കാനാണെങ്കിലും, മത്സരം മാത്രമല്ല ഒളിമ്പിക്‌സ് എന്ന് തെളിയിക്കാൻ ഞങ്ങൾക്കായി. ജീവിതത്തിൽ എന്നും ഓർമിച്ചുവെക്കുന്ന നിമിഷങ്ങളാണ് റിയോ സമ്മാനിച്ചതെന്നും അവർ പറഞ്ഞു.