- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവിലും നേരത്തെ കുരുന്നുകൾ സ്കൂളിലെത്തി; അഭിമാന താരങ്ങളായ സിന്ധുവിനെയും സാക്ഷിയെയും നേരിൽ കണ്ട് അഭിനന്ദിക്കാൻ; കായികതാരങ്ങളും സർക്കാർ പ്രതിനിധികളും തിക്കിത്തിരക്കി; ഉത്സവച്ഛായയിൽ റിയോയിലെ പെൺപുലികളെ എതിരേറ്റു കേരളം
തിരുവനന്തപുരം: രാവിലെ ഒൻപതര മണിക്കു മുൻപ് തന്നെ തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്രധാന ഓഡിറ്റോറിയം നിറഞ്ഞിരുന്നു. പതിവിലും നേരത്തെ തന്നെ കുട്ടികൾ സ്‌കൂളിൽ എത്തി ഓഡിറ്റോറിയത്തിലെ മുൻ സീറ്റിനായി മത്സരിക്കുന്നത് കാണാമായിരുന്നു. നിമിഷങ്ങൾക്കപ്പുറം വേദിയിലേക്കെത്താൻപോകുന്നവരെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ടായിരുന്നു എന്നത് തന്നെയാണ് കുട്ടികൾ വേദിയുടെ പരമാവധി മുൻവശത്തേക്ക് ഇരിപ്പുറപ്പിക്കാൻ ശ്രമിച്ചതിന്റെ കാരണം. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡലില്ലാതെ മടങ്ങേണ്ടിവരുമെന്ന അവസ്ഥയിൽ നിന്നും രാജ്യത്തിന്റെ അഭിമാനം രക്ഷിച്ച രണ്ട് പെൺപുലികളാണ് എത്തുന്നത്. ഒളിമ്പിക്സിൽ വെങ്ക്ലം നേടിയ സാക്ഷി മാലിക്കിനേയും വെള്ളി മെഡൽ നേടിയ പിവി സിന്ധുവിനേയും ആദരിക്കുന്നതിനും വ്യവസായിയും മുക്കോടൻ ഗ്രൂപ്പ് തലവനുമായ സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി നൽകിയ സമ്മാന തുക കൈമാറുന്നതിനുമായാണ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ അഭിമാന താരങ്ങളെ സ്വീകരിക്കുന്നതിനായി എല്ലാ വിധ തയ്യാറെടുപ്പുകളും ന
തിരുവനന്തപുരം: രാവിലെ ഒൻപതര മണിക്കു മുൻപ് തന്നെ തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്രധാന ഓഡിറ്റോറിയം നിറഞ്ഞിരുന്നു. പതിവിലും നേരത്തെ തന്നെ കുട്ടികൾ സ്‌കൂളിൽ എത്തി ഓഡിറ്റോറിയത്തിലെ മുൻ സീറ്റിനായി മത്സരിക്കുന്നത് കാണാമായിരുന്നു.
നിമിഷങ്ങൾക്കപ്പുറം വേദിയിലേക്കെത്താൻപോകുന്നവരെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ടായിരുന്നു എന്നത് തന്നെയാണ് കുട്ടികൾ വേദിയുടെ പരമാവധി മുൻവശത്തേക്ക് ഇരിപ്പുറപ്പിക്കാൻ ശ്രമിച്ചതിന്റെ കാരണം. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡലില്ലാതെ മടങ്ങേണ്ടിവരുമെന്ന അവസ്ഥയിൽ നിന്നും രാജ്യത്തിന്റെ അഭിമാനം രക്ഷിച്ച രണ്ട് പെൺപുലികളാണ് എത്തുന്നത്.
ഒളിമ്പിക്സിൽ വെങ്ക്ലം നേടിയ സാക്ഷി മാലിക്കിനേയും വെള്ളി മെഡൽ നേടിയ പിവി സിന്ധുവിനേയും ആദരിക്കുന്നതിനും വ്യവസായിയും മുക്കോടൻ ഗ്രൂപ്പ് തലവനുമായ സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി നൽകിയ സമ്മാന തുക കൈമാറുന്നതിനുമായാണ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ അഭിമാന താരങ്ങളെ സ്വീകരിക്കുന്നതിനായി എല്ലാ വിധ തയ്യാറെടുപ്പുകളും നടത്തി ശരിക്കും ഒരു ഉത്സവത്തിന്റെ പ്രതീതിയിലായിരുന്നു കോട്ടൺഹിൽ സ്‌കൂൾ. സ്‌കൂളിന്റെ പ്രധാന കവാടത്തിന് മുന്നിൽ രാവിലെ മുതൽ തന്നെ പൊലീസുദ്യോഗസ്ഥരെകൊണ്ടും മാദ്ധ്യമപ്രവർത്തകരെകൊണ്ടും നിറഞ്ഞിരുന്നു. വിശിഷ്ട വ്യക്തികളെ സ്വീകരിക്കുന്നതിനായി സ്‌കൂളിന്റെ പ്രധാന കവാടം മുതൽ ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടം വരെ ഇരു വശങ്ങളിലായി വർണ്ണ ബലൂണുകളും സ്‌കൗട്ട് കാഡറ്റുകളും മുത്തുകുടകളുടേയുമെല്ലാം അകമ്പടിയോടെ വർണ്ണശഭളമായിരുന്നു സ്‌കൂൾ അന്തരീക്ഷം. മുൻ കായിക മന്ത്രിയും ഇപ്പോഴതെത കെടിഡിസി ചെയർമാനുമായ എം വിജയകുമാറാണ് ആദ്യമെത്തിയ അതിഥി.വേദിയിലെത്തിയ വിജയകുമാറിനെ ചടങ്ങിന്റെ പ്രായോജകരായ മുക്കാടൻ ഗ്രൂപ്പിന്റെ ചെയർമാൻ സെബാസ്റ്റ്യൻ സ്വീകരിച്ചു.
പിന്നാലെയെത്തിയ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസൻ, ഒളിമ്പ്യന്മാരായ പത്മിന് തോമസ്, കെഎം ബീനാമോൾ, മുൻ ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യൻ കെസി ലേഖ, എന്നിവരും സന്നിഹിതരായിരുന്നു. കൃത്യം 11 മണിക്ക് തന്നെ ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും പിവി സിന്ധുവും പ്രധാന കവാടത്തിലെത്തിയെന്ന വാർത്ത കേട്ടതും അക്ഷരാർഥത്തിൽ ഓഡിറ്റോറിയം ഇളകി മറിയുകയായിരുന്നു. ആവേശത്തിലായ വിദ്യാർത്ഥികളെ ഇരുവരും കൈവീശിക്കാണിച്ചതോടെ അന്തരീക്ഷം ഇളകിമറിയുകയായിരുന്നു. ആർപ്പോ വിളികളുടേയും ജയ് വിളികളുടേയും അകമ്പടിയോടെ പരിശീലകർക്കും മാതാപിതാക്കൾക്കുമൊപ്പമാണ് സിന്ധുവും സാക്ഷിയും എത്തിയത്. പ്രധാന കവാടത്തിലെത്തിയത് മുതൽ പരിപാടിയുടെ വേദിയിലേക്ക് എത്തുന്നത് വരെ ഇരുവരുടേയും ചിത്രങ്ങളെടുക്കാനും ദൃശ്യങ്ങൾ പകർത്താനും മാദ്ധ്യമ പ്രവർത്തകരുടെ വലിയ നിര നന്നേ കഷ്ടപെടുന്നതും കാണാമായിരുന്നു.
ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച ചടങ്ങിൽ എം വിജയകുമാറാണ് അദ്ധ്യക്ഷത വഹിച്ചത്. തുടർന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിന്നീട് താരങ്ങൾക്കും പരിശീലകർക്കും മുക്കോടൻ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്ന സമ്മാനത്തുകയുടേയും മൊമന്റോകളുടേയും വിതരണം നടന്നു. സിന്ധുവിന് 50 ലക്ഷവും പരിശീലകനായ പുല്ലേല ഗോപിചന്ദിന് 10 ലക്ഷം രൂപയും സമ്മാനിച്ചപ്പോൾ സാക്ഷി മാലിക്കിന് 25 ലക്ഷവും കോച്ച് മൻദീപിന് 5 ലക്ഷം രൂപയും സമ്മാനിച്ചു.ഏഷ്യയിലെ തന്നെ പെഅ#കുട്ടികളുടെ ഏറ്റവും വലിയ സ്‌കൂളായ കോട്ടൺഹില്ലിൽ വച്ചു തന്നെ സമ്മാനം സ്വീകരിക്കാനായതിൽ സന്തോഷമുണ്ടെന്നാണ് പിവി സിന്ധു പ്രതികരിച്ചത്. കേരളത്തിന്റെ കായിക പാരമ്പര്യത്തേയും അതിലുപരിയായി വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തെകുറിച്ചും ധാരാളം കേട്ടിട്ടുണ്ടെന്ന് സിന്ധു പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് അത് സ്വീകരിച്ചത്. സ്വീകരണത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട് സാക്ഷി വാക്കുകളൊതുക്കി.
പരിശീലകരെയും ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ സിന്ധുവിന്റെ പരിശീലകൻ പി ഗോപീചന്ദ് സ്ത്രീ ശാക്തീകരണത്തെകുറിച്ചും വാചാലനായി. പണ്ട് പറഞ്ഞിരുന്നത് പെൺ കുട്ടികളെ രക്ഷിക്കൂ എന്നായിരുന്നുവെങ്കിൽ ഇപ്പോഴത്തെ അവസ്ഥ പെൺകുട്ടികൾ രക്ഷിച്ചു എന്നതാമ് എന്ന് പറഞ്ഞാണ് ഗോപീചന്ദ് തുടങ്ങിയത്. മെഡൽ നേടുക എന്നതിലുപരി രാജ്യത്തെ ജനങ്ങളെ ആരോഗ്യവാന്മാരാക്കുന്നതിൽ വലിയ പങ്കാണ് കായികയിനങ്ങൾ വഹിക്കുന്നത്. ഇത്തരം സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത് എന്തനാണെന്ന് പണ്ട് പലരും ചോദിക്കുന്നത് കേണ്ടിട്ടുണ്ട്. എന്നാൽ ഭാവി താരങ്ങൾക്ക് വലിയ പ്രചോദനമാണ് ഇത്തരം പരിപാടികൾ നൽകുന്നത് എന്ന് പറഞ്ഞ ശേഷം രണ്ടായിരത്തിലെ ഏതൻസ് ഒളിമ്പിക്സിൽ കർണ്ണം മല്ലേശ്വരി മെഡൽ നേടിയത് തന്നെ സ്വാധീനിച്ചിരു്നനുവെന്നും പറഞ്ഞു. സാക്ഷിയും സിന്ധുവും കാരണം ഇവിടെയെത്താനായതിൽ സന്തോഷമുണ്ടെന്ന് സാക്ഷിയുടെ പരിശീലകൻ മൻദീപ് പ്രതികരിച്ചു.
സമ്മാനങ്ങൾ ഏറ്റുവാങ്ങിയ ശേഷം സാക്ഷിയും സിന്ധുവും ഓഡിറ്റോറിയത്തിന്റെ ഓരോ കോണുകളിലും പോയ ശേഷം കുട്ടികൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ഏകദേശം ഒന്നരമണിക്കൂർ ചിലവഴിച്ച ശേഷമാണ് താരങ്ങൾ സ്‌കൂളിൽ നിന്നും തിരികെപോയത്. ചടങ്ങിന്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നത് ചെറിയ വിവാദമുണ്ടാക്കി.