- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിനു വോട്ട് ചെയ്യാൻ ഇന്ത്യക്കാർ വിഡ്ഢികളല്ലെന്ന് ഓംപുരി; രാഹുൽ എഐസിസി പ്രസിഡന്റായാൽ ബിജെപിയുടെ അച്ഛേദിൻ ആരംഭിച്ചെന്നു സ്മൃതി ഇറാനി: രാഹുൽ വരുന്നെന്ന വാർത്ത പുറത്തായപ്പോഴേ വിമർശനം കടുത്തു
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വോട്ട് ചെയ്യാൻ ഇന്ത്യക്കാർ വിഡ്ഢികളല്ലെന്ന് ബോളിവുഡ് നടൻ ഓംപുരി. രാഹുലിന്റെ പ്രായവും പരിചയവും അഭിപ്രായ പ്രകടനവും കാണുമ്പോൾ ഇന്ത്യക്കാർക്ക് എങ്ങനെ വോട്ടു ചെയ്യാൻ കഴിയുമെന്നും ഓംപുരി പരിഹസിച്ചു. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ എത്തുമെന്ന വാർത്തകൾ പുറത്തുവന്നതോടെയാണു വിവിധ കോണുകളിൽ നിന്നു പരിഹാസവും ഉയർന്നത്. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. രാഹുൽ പാർട്ടി പ്രസിഡന്റായാൽ ഇന്ത്യക്കാർ മറ്റ് സാധ്യതകൾ ഒന്നും ഇല്ലാതെ അടുത്ത തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുമെന്ന് ഓംപുരി പറഞ്ഞു. ജനങ്ങൾക്ക് മോദിയോടൊപ്പം നിൽക്കുക എന്നതിനപ്പുറം മറ്റ് സാധ്യതകൾ ഒന്നും ഉണ്ടാകില്ല. സോണിയാ ഗാന്ധി തന്റെ മകനെ പ്രധാനമന്ത്രി ആക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ഓംപുരി പരിഹാസിച്ചു. രാഹുൽ പാർട്ടി അധ്യക്ഷനായാൽ ബിജെപിയുടെ അച്ഛേ ദിൻ ആരംഭിക്കുമെന്നായിരുന്നു ഇറാനി അഭിപ്രായപ്പെട്ടത്.
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വോട്ട് ചെയ്യാൻ ഇന്ത്യക്കാർ വിഡ്ഢികളല്ലെന്ന് ബോളിവുഡ് നടൻ ഓംപുരി. രാഹുലിന്റെ പ്രായവും പരിചയവും അഭിപ്രായ പ്രകടനവും കാണുമ്പോൾ ഇന്ത്യക്കാർക്ക് എങ്ങനെ വോട്ടു ചെയ്യാൻ കഴിയുമെന്നും ഓംപുരി പരിഹസിച്ചു.
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ എത്തുമെന്ന വാർത്തകൾ പുറത്തുവന്നതോടെയാണു വിവിധ കോണുകളിൽ നിന്നു പരിഹാസവും ഉയർന്നത്. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു.
രാഹുൽ പാർട്ടി പ്രസിഡന്റായാൽ ഇന്ത്യക്കാർ മറ്റ് സാധ്യതകൾ ഒന്നും ഇല്ലാതെ അടുത്ത തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുമെന്ന് ഓംപുരി പറഞ്ഞു. ജനങ്ങൾക്ക് മോദിയോടൊപ്പം നിൽക്കുക എന്നതിനപ്പുറം മറ്റ് സാധ്യതകൾ ഒന്നും ഉണ്ടാകില്ല. സോണിയാ ഗാന്ധി തന്റെ മകനെ പ്രധാനമന്ത്രി ആക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ഓംപുരി പരിഹാസിച്ചു.
രാഹുൽ പാർട്ടി അധ്യക്ഷനായാൽ ബിജെപിയുടെ അച്ഛേ ദിൻ ആരംഭിക്കുമെന്നായിരുന്നു ഇറാനി അഭിപ്രായപ്പെട്ടത്.



