- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ; മെയ് 8 മുതൽ 15 വരെ പകൽ സമയത്തും വാണിജ്യ സ്ഥാപനങ്ങൾക്ക് സമ്പൂർണ നിരോധനം; ദോഫാറിൽ ലോക്ഡൗൺ സമയത്തിൽ ഇളവ് നല്കാനും തീരുമാനം
ഒമാനിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി. മെയ് എട്ടു മുതൽ15 വരെ വാണിജ്യ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും. യാത്രാ വിലക്ക് സമയം വൈകിട്ട് ഏഴ് മുതല്പുലർച്ചെ നാലു വരെയാക്കി ദീർഘിപ്പിച്ചു. ഭക്ഷ്യ സ്റ്റോറുകൾ, ഗ്യാസ് സ്‌റ്റേഷൻ, ആരോഗ്യ സ്ഥാപനങ്ങൾ മെഡിക്കല്ഡ ്‌സ്റ്റോര്എന്നിവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആണ് നടപടി. ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിരോധിക്കാനാണതീരുമാനിച്ചിട്ടുള്ളത്. ഭക്ഷ്യകടകൾ, എണ്ണ പമ്പുകൾ, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ എന്നിവയെയാണ് നിരോധത്തിൽ നിന്നഒഴിവാക്കിയത്.
ഈദുൽ ഫിത്വർ കടന്നു വരുന്ന ആഴ്ചയലിലാണശക്തമായ നിയന്ത്രണം സർക്കാർ പ്രഖ്യപിച്ചിരിക്കുന്നത്. മെയ11മുതൽ മൂന്നുദിവസം ജീവനക്കാർ തൊഴിലിടങ്ങളിൽ വരേണ്ടതില്ലെന്നും സർക്കാർ സ്ഥാപനങ്ങളിൽ വിദൂര തൊഴിൽ സംവിധാനം നടപ്പിലാക്കാനും ഉത്തവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ ദിവസങ്ങളിൽ ജോലി സ്ഥലങ്ങളിലേക്കവരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്
ഈദുൽ ഫിത്വറിന് പെരുന്നാൾ നമസ്‌കാരവും പരമ്പരാഗത ഈദ് വിപണികളും നടത്തേണ്ടതില്ലെന്നും ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിൽ ഒത്തുചേരുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ കൂടിച്ചേരലിനും കൂട്ടായുള്ള ആഘോഷ പരിപാടികൾക്കും നിയന്ത്രണം ബാധകമാണ്. നിലവിൽ രാത്രി ഒമ്പതു മുതൽ രാവിലെ നാലു വരെയാണകർഫ്യൂ നിലവിലുള്ളത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ സീസണായ പെരുന്നാൾ സന്ദർഭത്തിൽ കോവിഡവ്യാപനത്തിനകാരണമാകുന്ന സാഹചര്യങ്ങളെ തടയാനുദ്ദേശിച്ചാണപുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ദോഫാറിൽ ലോക്ഡൗൻ സമയത്തിൽ ഇളവ്
സലാല: ദോഫാർ ഗവർണറേറ്റിൽ ലോക്ഡൗൻ സമയത്തിൽ ഇളവ്. രാത്രി 9മുതൽ രാവിലെ നാലുവരെയായാണ് സമയം ചുരുക്കിയത്. ഈ മാസം ഏട്ടുവരെയാണ് തീരുമാനം ബാധകമാകുക. നിലവിൽ വൈകുന്നേരം ആറുമുതൽ രാവിലെ അഞ്ച് വരെയുള്ള ലോക്ഡൗണിൽ ഇളവനുവദിച്ചത് കച്ചവടക്കാർക്ക് അടക്കം ആശ്വാസമാണ്.',