മസ്‌കത്ത്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില് ചെറിയ പെരുന്നാൾ നമസ്‌കാരങ്ങള്ക്ക് വിലക്കേർ്‌പ്പെടുത്തി. ഒമാന്‌കോവിഡ് നിവാരണ ദേശീയ കമ്മറ്റിയുടേതാണ് തീരുമാനം. ഒമാന് വാർത്ത ഏജനസിയാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.

ഒമാന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില് രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും യോഗം കഴിഞ്ഞ ദിവസം മസ്‌കത്തില് നടക്കുകയുണ്ടായി. പൊതു സ്ഥലങ്ങളില് കൂട്ടമായ ഈദ് നമസ്‌കാരം, പാര്ക്കുകള്, ബീച്ചുകള്തുടങ്ങിയ സ്ഥലങ്ങളിൽകൂട്ടത്തോടെയുള്ള ചെറിയ പെരുന്നാള് ആഘോഷങ്ങൾക്കും വിലക്കുണ്ട്.

രാജ്യത്ത് മെയ് ഒമ്പത് മുതൽപതിനൊന്ന് വരെയുള്ള ദിനങ്ങളില്
സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽറിമോട്ട് ജോലി സംവിധാനം ഏര്‌പ്പെടുത്തിയേക്കുമെന്നും അധികൃതര് പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ദിവസം വരെയുള്ള കോവിഡ് രോഗികളുടെ എണ്ണം 195,807 ൽഎത്തിയിട്ടുണ്ടെന്നും അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.