- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത ചെലവ് കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് ഏഴാം സ്ഥാനം
മസ്കറ്റ്: ജീവിത ചെലവ് കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിലാണ് ഒമാൻ സ്ഥാനം പിടിച്ചിരിക്കുന്നത്. ന്യൂയോർക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോ ബാങ്കിങ് റേറ്റ്സും ന്യൂമ്പിയോവും ലോകത്തെ 112 രാജ്യങ്ങളിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഒമാൻ നേട്ടം വ്യക്തമാക്കുന്നത്. ന്യൂയോർക്കുമായി താരതമ്യം ചെയ്തുകൊണ്ടാണ്
മസ്കറ്റ്: ജീവിത ചെലവ് കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിലാണ് ഒമാൻ സ്ഥാനം പിടിച്ചിരിക്കുന്നത്. ന്യൂയോർക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോ ബാങ്കിങ് റേറ്റ്സും ന്യൂമ്പിയോവും ലോകത്തെ 112 രാജ്യങ്ങളിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഒമാൻ നേട്ടം വ്യക്തമാക്കുന്നത്.
ന്യൂയോർക്കുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒമാനികൾക്ക് 57.5 ശതമാനം വാങ്ങൽ ശേഷി ഉണ്ട്. നിത്യോപയോഗ സാധനങ്ങൾക്കു 48.9 ശതമാനവും വാടക 71.7 ശതമാനവുമാണ് കുറവുള്ളത്. കൂടാതെ രാജ്യത്തെ സൗജന്യ വിദ്യാഭ്യാസ പദ്ധതികളും ആരോഗ്യ സംവിധാനങ്ങളും ജീവിത ചെലവ് കുറയ്ക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും പട്ടികയിലെ ആദ്യപത്തിൽ ഇടംനേടിയ മറ്റൊരു രാജ്യം സൗദി അറേബ്യയാണ്.
ജീവിത ചെലവ് ഏറ്റവും കുറവുള്ളത് സൗത്ത് ആഫ്രിക്കയിലാണ്. ഇന്ത്യ, ഇന്ത്യ, കൊസോവോ, സൗദി, കസാഖ്സ്താൻ, സാംബിയ, പരാഗ്വേ, ചെക് റിപ്പബ്ളിക്, മാസിഡോണിയ എന്നിവയാണ് മറ്റുരാജ്യങ്ങൾ. ഏറ്റവും ജീവിത ചെലവേറിയ രാജ്യം ബെർമുഡയാണ്. വാങ്ങൾ ശേഷി, സാധനങ്ങളുടേയും സേവനങ്ങളുടേയും വിലനിലവാരം, വാടക എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.