- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു; മിനി ബസ് ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ചത് പത്തനം തിട്ട സ്വദേശികൾ
മസ്‌കത്ത്: ഒമാനിലെ സുഹാറിനടുത്ത് വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനം തിട്ട സ്വദേശികളായ രജീഷ്, സുകുമാരൻ നായർ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയിൽ ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 15ഓളം പേർ വാഹനത്തിലുണ്ടായിരുന്നു. മറ്റുള്ളവർ പരിക്കുകളോടെ ചികിൽസയിലാണ്. സുകുമാരനും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്നീഷന്മാരാണ്. ശജീന്ദ്രൻ സ്വകാര്യ കമ്പനിയായ 'യുണീക്കി'ലെ ജീവനക്കാരനും. സൊഹാറിലെ അംബലത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ഇബ്രിയിൽ നിന്നും സുഹൃത്തുക്കൾ സൊഹാറിലേക്ക് തിരിച്ചത്. സ്വദേശിയുടെ മിനി ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
മസ്‌കത്ത്: ഒമാനിലെ സുഹാറിനടുത്ത് വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനം തിട്ട സ്വദേശികളായ രജീഷ്, സുകുമാരൻ നായർ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയിൽ ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
15ഓളം പേർ വാഹനത്തിലുണ്ടായിരുന്നു. മറ്റുള്ളവർ പരിക്കുകളോടെ ചികിൽസയിലാണ്. സുകുമാരനും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്നീഷന്മാരാണ്. ശജീന്ദ്രൻ സ്വകാര്യ കമ്പനിയായ 'യുണീക്കി'ലെ ജീവനക്കാരനും. സൊഹാറിലെ അംബലത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ഇബ്രിയിൽ നിന്നും സുഹൃത്തുക്കൾ സൊഹാറിലേക്ക് തിരിച്ചത്. സ്വദേശിയുടെ മിനി ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
Next Story