സൊഹാറിൽ കൂട്ടുകാരൊടൊത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി സ്വദേശി റംഷാദിന്റെ മകൻ മുഹമ്മദ് റംഷിയാണ് അപകടത്തിൽ പെട്ട് മരിച്ചത്.

സൊഹാർ റാമിസ് ഷോപ്പിങ് സെന്ററിന് സമീപം കൂട്ടുകാരോടൊത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്ന അപകടം. അതിവേഗതയിൽ വന്ന വാഹനം ഇടിച്ച് റോഡിലേക്ക് വീണ രംഷിയെ ഉടൻ സൊഹാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധി
ച്ചില്ല.