- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മലയാളി യുവാവ് കാറപകടത്തിൽ മരിച്ചു; പത്തനംതിട്ട സ്വദേശിയെ മരണം വിളിച്ചത് ഭാര്യയും മക്കളും നാട്ടിൽ നിന്നും വരാനായി തയ്യാറെടുക്കുന്നതിനിടെ
ഒമാനിലെ അൽ ഖാമിലിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. ഒമാനിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി അഭിലാഷ് ഗോപാലൻ(30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അഭിലാഷ് സഞ്ചരിച്ചിരുന്ന കാർ ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.അഭിലാഷിന്റെ ഭാര്യയും രണ്ട് കുട്ടികളും അടുത്ത ആഴ്ച ഒമാൻ സന്ദർശിക്കാൻ തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. എട്ടു വർഷമായി അഭിലാഷ് ഒമാനിൽ എത്തിയിട്ട്. മൂന്നുവർഷം മുമ്പാണ് അൽസീറിൽ ജോലിക്ക് കയറിയത്. അൽ കാമിലിൽ ആയിരുന്നു താമസം. മുമ്പ് അൽമഹാ പെട്രോൾ സ്റ്റേഷനിലായിരുന്നു ജോലി. ഭാര്യ: സൗമ്യ. മക്കൾ: ആദിത്യൻ, അനന്യ. അവധിക്ക് ഒമാനിലത്തെിയ കുടുംബം കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് തിരിച്ചുപോയത്. സൂർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഇന്നാരംഭിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു
ഒമാനിലെ അൽ ഖാമിലിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. ഒമാനിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി അഭിലാഷ് ഗോപാലൻ(30) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അഭിലാഷ് സഞ്ചരിച്ചിരുന്ന കാർ ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.അഭിലാഷിന്റെ ഭാര്യയും രണ്ട് കുട്ടികളും അടുത്ത ആഴ്ച ഒമാൻ സന്ദർശിക്കാൻ തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു.
എട്ടു വർഷമായി അഭിലാഷ് ഒമാനിൽ എത്തിയിട്ട്. മൂന്നുവർഷം മുമ്പാണ് അൽസീറിൽ ജോലിക്ക് കയറിയത്. അൽ കാമിലിൽ ആയിരുന്നു താമസം. മുമ്പ് അൽമഹാ പെട്രോൾ സ്റ്റേഷനിലായിരുന്നു ജോലി. ഭാര്യ: സൗമ്യ. മക്കൾ: ആദിത്യൻ, അനന്യ. അവധിക്ക് ഒമാനിലത്തെിയ കുടുംബം കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് തിരിച്ചുപോയത്.
സൂർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഇന്നാരംഭിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു