മസ്‌കത്ത്: കോഴിക്കോട് നിന്ന പുറപ്പടേണ്ട ഒമാൻ എയർ സർവിസ് റദ്ദാക്കിയത് മൂലം ദുരിതത്തിലായത് നിരവധി യാത്രക്കാർ. കോഴിക്കോട്ടുനിന്ന് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് പുറപ്പെടേണ്ട ഡബ്‌ള്യൂ.വൈ 292ാം നമ്പർ വിമാനമാണ് സർവിസ് റദ്ദാക്കിയത്.

മസ്‌കത്തിൽനിന്നുള്ള വിമാനം രണ്ടുമണിക്കൂറോളം വൈകിയാണ് വിമാനം കോഴിക്കോട്ട ത്തെിയതിനെ തുടർന്നാണ് കോഴിക്കോട് നിന്നും സർവ്വീസ് വൈകാൻ കാരണം. ആഭ്യന്തര സർവിസിനായി ഏവിയേഷൻ ഡിപ്പാർട്‌മെന്റിന്റെ അനുമതി തേടിയെങ്കിലും അനുമതി ലഭിച്ചില്‌ളെന്നും സർവിസ് റദ്ദാക്കുകയാണെന്നും പറഞ്ഞത്.

കുടുംബങ്ങളടക്കം 180ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കുറച്ച് യാത്രക്കാർക്ക് ഭക്ഷണം നൽകിയ ശേഷമാണ് സർവിസ് റദ്ദാക്കുകയാണെന്ന അറിയിപ്പ് വന്നത്. തുടർന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കുകയും മൂന്നുമണിയോടെയാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിത്തുടങ്ങുകയും ചെയ്തു.