- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാൻ എയറിന്റെ ലഗേജ് നിബന്ധനകൾ അടുത്ത ആഴ്‌ച്ച മുതൽ പ്രാബല്യത്തിലാകും; അധികമായുള്ള ലഗേജുകൾക്ക് പണം ഈടാക്കും
മസ്‌കത്ത്: ഒമാൻ എയറിന്റെ ലഗേജ് നിബന്ധനകൾ അടുത്ത ആഴ്‌ച്ച മുതൽ പ്രാബല്യത്തിലാകും. ഈമാസം ഒമ്പത് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ എയർ അറിയിച്ചു. ഇക്കോണമി ക്‌ളാസിൽ 30 കിലോഗ്രാമിന്റെ ഒരൊറ്റ ലഗേജ് മാത്രമാണ് ഒരാൾക്ക് കൊണ്ടുപോകാൻ കഴിയുക. അധിക ലഗേജിന് പണം നൽകേണ്ടിവരും. 20 കിലോ വരെയുള്ള ലഗേജിന് 16 റിയാൽ ആണ് നൽകേണ്ടിവരുക. ഇത് തുടക്ക ആനുകൂല്യമാണെന്നാണ് അറിയുന്നത്. ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഒരു ലഗേജ് മാത്രമാകും ഇങ്ങനെ പണം നൽകി വാങ്ങാൻ കഴിയുക. അധിക ലഗേജ് ഒരു കിലോയായാലും ഈ തുക അടക്കേണ്ടിവരും. യൂറോപ്പ് അടക്കം ദീർഘദൂര സർവിസുകളിലെ യാത്രക്കാർക്ക് നാലു ലഗേജുകൾ ഇങ്ങനെ വാങ്ങാൻ കഴിയും. ബിസിനസ്, ഫസ്റ്റ് ക്‌ളാസിൽ യാത്ര ചെയ്യുന്നവർക്ക് 20 കിലോഗ്രാം വരെയുള്ള അധിക ലഗേജ് കൊണ്ടുപോകാം. ഗോൾഡ്, സിൽവർ സിന്ദ്ബാദ് കാർഡ് ഉടമകളാണെങ്കിൽ അധിക ലഗേജിൽ പത്തു കിലോയുടെ വർധന അനുവദനീയമാണ്. ഇക്കോണമി ക്‌ളാസിൽ യാത്രചെയ്യുന്ന ഗോൾഡ്, സിൽവർ സിന്ദ്ബാദ് കാർഡ് ഉടമകൾക്കും 20 കിലോയുടെ അധിക ലഗേജ് പണം നൽകാതെ കൊണ്ടുപോകാൻ കഴിയും.
മസ്‌കത്ത്: ഒമാൻ എയറിന്റെ ലഗേജ് നിബന്ധനകൾ അടുത്ത ആഴ്‌ച്ച മുതൽ പ്രാബല്യത്തിലാകും. ഈമാസം ഒമ്പത് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ എയർ അറിയിച്ചു.
ഇക്കോണമി ക്‌ളാസിൽ 30 കിലോഗ്രാമിന്റെ ഒരൊറ്റ ലഗേജ് മാത്രമാണ് ഒരാൾക്ക് കൊണ്ടുപോകാൻ കഴിയുക. അധിക ലഗേജിന് പണം നൽകേണ്ടിവരും. 20 കിലോ വരെയുള്ള ലഗേജിന് 16 റിയാൽ ആണ് നൽകേണ്ടിവരുക. ഇത് തുടക്ക ആനുകൂല്യമാണെന്നാണ് അറിയുന്നത്.
ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഒരു ലഗേജ് മാത്രമാകും ഇങ്ങനെ പണം നൽകി വാങ്ങാൻ കഴിയുക. അധിക ലഗേജ് ഒരു കിലോയായാലും ഈ തുക അടക്കേണ്ടിവരും. യൂറോപ്പ് അടക്കം ദീർഘദൂര സർവിസുകളിലെ യാത്രക്കാർക്ക് നാലു ലഗേജുകൾ ഇങ്ങനെ വാങ്ങാൻ കഴിയും. ബിസിനസ്, ഫസ്റ്റ് ക്‌ളാസിൽ യാത്ര ചെയ്യുന്നവർക്ക് 20 കിലോഗ്രാം വരെയുള്ള അധിക ലഗേജ് കൊണ്ടുപോകാം. ഗോൾഡ്, സിൽവർ സിന്ദ്ബാദ് കാർഡ് ഉടമകളാണെങ്കിൽ അധിക ലഗേജിൽ പത്തു കിലോയുടെ വർധന അനുവദനീയമാണ്. ഇക്കോണമി ക്‌ളാസിൽ യാത്രചെയ്യുന്ന ഗോൾഡ്, സിൽവർ സിന്ദ്ബാദ് കാർഡ് ഉടമകൾക്കും 20 കിലോയുടെ അധിക ലഗേജ് പണം നൽകാതെ കൊണ്ടുപോകാൻ കഴിയും. നിലവിൽ തൂക്കം അടിസ്ഥാനമാക്കിയാണ് അധിക ലഗേജിന് നിരക്ക് ഈടാക്കുന്നത്.
ഒരു കിലോ അധിക ലഗേജിന് 11.6 റിയാൽ വരെ ഈടാക്കിയിരുന്നു. ഇതാണ് ലഗേജിന്റെ എണ്ണത്തിലേക്ക് മാറുന്നത്. ഹാൻഡ് ബാഗേജ് ആനുകൂല്യം നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും ഒമാൻ എയർ അധികൃതർ അറിയിച്ചു.