- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലേക്കുള്ള ഒമാൻ എയർ വിമാനത്തിലെ യാത്രക്കാരനെ പഴുതാര കടിച്ചു; വിമാനം വൈകിയത് മണിക്കൂറുകൾ
ലണ്ടനിലേക്കുള്ള ഒമാൻ എയർ വിമാനത്തിലെ യാത്രക്കാരനെ പഴുതാര കടിച്ചത് മൂലം വിമാനം ഒരു മണിക്കൂറിലധികം വൈകി. മസ്‌കറ്റിൽ നിന്നും ലണ്ടൻ ഹീത്രോയിലേക്ക് പോകാനിരുന്ന WY 101വിമാനമാണ് വൈകിയത്. യാത്രക്കാരന്റെ ജാക്കറ്റിന്റെ പോക്കറ്റിനുള്ളിൽ കയറിയിരുന്ന പഴുതാര കടിക്കുകായിരുന്നു. തുടർന്ന് ഒരു മണിക്കൂറും, 18 മിനിറ്റുമാണ് വിമാനം വൈകിയത്. സംഭവത്തിൽ ഒമാൻ എയർ ഖേദം പ്രകടിപ്പിച്ചു. പഴുതാരയുടെ കടിയേറ്റ യാത്രക്കാരന് വേണ്ട മെഡിക്കൽ പരിചരണം നൽകിയതായി ഒമാൻ എയർ അറിയിച്ചു. ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നു കുടുംബത്തെയും ചികിത്സയ്ക്കായി ഇറക്കി.തങ്ങളുടെ അതിഥികൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഒമാൻ എയർ ഖേദമറിയിക്കുകയും, സാഹചര്യം മനസിലാക്കി സഹകരിച്ച യാത്രക്കാരോട് നന്ദി പറയുകയും ചെയ്തു.
ലണ്ടനിലേക്കുള്ള ഒമാൻ എയർ വിമാനത്തിലെ യാത്രക്കാരനെ പഴുതാര കടിച്ചത് മൂലം വിമാനം ഒരു മണിക്കൂറിലധികം വൈകി. മസ്‌കറ്റിൽ നിന്നും ലണ്ടൻ ഹീത്രോയിലേക്ക് പോകാനിരുന്ന WY 101വിമാനമാണ് വൈകിയത്.
യാത്രക്കാരന്റെ ജാക്കറ്റിന്റെ പോക്കറ്റിനുള്ളിൽ കയറിയിരുന്ന പഴുതാര കടിക്കുകായിരുന്നു. തുടർന്ന് ഒരു മണിക്കൂറും, 18 മിനിറ്റുമാണ് വിമാനം വൈകിയത്. സംഭവത്തിൽ ഒമാൻ എയർ ഖേദം പ്രകടിപ്പിച്ചു. പഴുതാരയുടെ കടിയേറ്റ യാത്രക്കാരന് വേണ്ട മെഡിക്കൽ പരിചരണം നൽകിയതായി ഒമാൻ എയർ അറിയിച്ചു.
ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നു കുടുംബത്തെയും ചികിത്സയ്ക്കായി ഇറക്കി.തങ്ങളുടെ അതിഥികൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഒമാൻ എയർ ഖേദമറിയിക്കുകയും, സാഹചര്യം മനസിലാക്കി സഹകരിച്ച യാത്രക്കാരോട് നന്ദി പറയുകയും ചെയ്തു.
Next Story