കൊച്ചി: ഒമാൻ എയർ ദക്ഷിണേന്ത്യയിലേക്കുള്ള സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സലാല-കോഴിക്കോട് വിമാന സർവീസ് തുടങ്ങുന്നു.

മാർച്ച് 27 മുതൽ ദിവസവും വെളുപ്പിന് ഒമാൻ സമയം 1.10 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തിച്ചേരും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാൻസമയം 9.15 ന് സലാലയിൽ തിരിച്ചെത്തും.

ബോയിങ് 737-800 വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഇതിനു പുറമെ, കോഴിക്കോട്-മസ്‌കറ്റ് സർവീസ് ഫെബ്രുവരി മുതൽദിവസേന രണ്ടു തവണയാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ ദിവസേന ഒരു സർവീസായിരുന്നു ഉണ്ടായിരുന്നത്.

മലബാർ മേഖലയിൽ നിന്നു ഒമാനിലേക്കുള്ള യാത്രാക്ലേശത്തിന് ഇതോടെ ശമനമാകും.