- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗേജ് നിബന്ധനയിലെ ഇളവ് തുടരാൻ ഒമാൻ എയർ; അനുവദനിയമായ മുപ്പത്കിലോ രണ്ട് ലഗേജുകളായി കൊണ്ടുപോകാനുള്ള ആനുകൂല്യം തുടരും
മസ്‌കത്ത്: റമ്ദാൻ കാലത്ത് അനുവദിച്ച ലഗേജ് നിബന്ധനയിലെ ഇളവ് ഒമാൻ എയർ തുടരു. യാത്രക്കാരന് രണ്ട് ലഗേജുകൾ ആയി മുപ്പത് കിലോ കൊണ്ടുപോകാമെന്ന ആനുകൂല്യമാണ് തുടരുന്നത്. അനുവദനീയമായ മുപ്പത് കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാൻ എയർ അറിയിച്ചു. മെയ് അവസാനത്തിൽ ആരംഭിച്ച ആനുകൂല്യം കഴിഞ്ഞ മാസം 27 വരെ ലഭിച്ചിന്നു. എന്നാൽ, യാത്രക്കാരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ആനുകൂല്യം തുടരാൻ പ്രേരിപ്പിച്ചതെന്ന് ഒമാൻ എയർ വ്യക്തമാക്കി. ഈ വർഷം ജനുവരി ഒമ്പത് മുതലാണ് ഒമാൻ എയർ തങ്ങളുടെ ലഗേജ് നയത്തിൽ പരിഷ്‌കരണം വരുത്തി പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ഇത് പ്രകാരം യാത്രക്കാരന് അനുവദനീയമായ മുപ്പത് കിലോ ഒറ്റപെട്ടിയിലാക്കി കൊണ്ടുപോകാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ഇരുപത് കിലോ വരെയുള്ള അധിക ലഗേജും ഒറ്റപെട്ടിയിലായിരിക്കണം. അധിക ലഗേജിന് 20 റിയാൽ ഈടാക്കുകയും ചെയ്തിരുന്നു. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാൽ തന്നെ നൽകുകയും വേണം.
മസ്‌കത്ത്: റമ്ദാൻ കാലത്ത് അനുവദിച്ച ലഗേജ് നിബന്ധനയിലെ ഇളവ് ഒമാൻ എയർ തുടരു. യാത്രക്കാരന് രണ്ട് ലഗേജുകൾ ആയി മുപ്പത് കിലോ കൊണ്ടുപോകാമെന്ന ആനുകൂല്യമാണ് തുടരുന്നത്. അനുവദനീയമായ മുപ്പത് കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാൻ എയർ അറിയിച്ചു.
മെയ് അവസാനത്തിൽ ആരംഭിച്ച ആനുകൂല്യം കഴിഞ്ഞ മാസം 27 വരെ ലഭിച്ചിന്നു. എന്നാൽ, യാത്രക്കാരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ആനുകൂല്യം തുടരാൻ പ്രേരിപ്പിച്ചതെന്ന് ഒമാൻ എയർ വ്യക്തമാക്കി.
ഈ വർഷം ജനുവരി ഒമ്പത് മുതലാണ് ഒമാൻ എയർ തങ്ങളുടെ ലഗേജ് നയത്തിൽ പരിഷ്‌കരണം വരുത്തി പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ഇത് പ്രകാരം യാത്രക്കാരന് അനുവദനീയമായ മുപ്പത് കിലോ ഒറ്റപെട്ടിയിലാക്കി കൊണ്ടുപോകാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ഇരുപത് കിലോ വരെയുള്ള അധിക ലഗേജും ഒറ്റപെട്ടിയിലായിരിക്കണം. അധിക
ലഗേജിന് 20 റിയാൽ ഈടാക്കുകയും ചെയ്തിരുന്നു. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാൽ തന്നെ നൽകുകയും വേണം.