മസ്‌ക്കറ്റ്: ഇന്ത്യ, ബഹ്‌റിൻ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കിയതായി ഒമാൻ എയർലൈൻ അറിയിച്ചു. മെയ്‌ രണ്ടു മുതൽ ചില വിമാന സർവീസ് നിർത്തലാക്കുമെന്ന് വരുമെന്ന് ട്വിറ്ററിലൂടെ ഒമാൻ എയർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

മസ്‌ക്കറ്റ്-ജയ്പൂർ-മസ്‌ക്കറ്റ് വിമാനം ഈ മാസം ഏഴിനും ഡാർ ഇസ് സലാം-മസ്‌ക്കറ്റ് വിമാനം മെയ് അഞ്ചിനും മസ്‌ക്കറ്റ്-ബഹ്റൈൻ വിമാനം മെയ് നാലിനും മസ്‌ക്കറ്റ്-ദർ ഇസലാം വിമാനം മെയ് നാലിനും മെയ്മൂന്നിനും മസ്‌ക്കറ്റ്-ബഹ്റൈൻ വിമാനം മെയ് രണ്ടിനും മസ്‌ക്കറ്റ് -ഗോവ-മസ്‌ക്കറ്റ് വിമാനം മെയ് രണ്ടിനും സർവീസ് നടത്തില്ല. മസ്‌ക്കറ്റിൽ നിന്ന് ദോഹ വഴി ബഹ്റൈനിലേക്കുള്ള വിമാനമാണ് റദ്ദാക്കിയിട്ടുള്ളതെന്നും അധികൃതർ ട്വീറ്റ് ചെയ്തു.