മസ്‌ക്കറ്റ്: ഒമാനിൽ എയർകണ്ടീഷൻ ചെയ്ത ബസ്റ്റ് സ്‌റ്റോപ്പുകൾ വരുന്നു. മൂന്ന് എസി ബസ് സ്റ്റോപ്പുകൾ ആണ് ഉടൻ നിലവിൽ വരും. അൽ ഖുവൈറിലായിരിക്കും ഇവ സ്ഥാപിക്കുകയെന്ന് മൗസാലാത്തിന്റെ സിഇഓ അഹമ്മദ് ബിൻ അലി അൽബാലുഷി പറഞ്ഞു.

കൂടാതെ മൗസലാത് 2017ൽ പുതിയ 118 ബസുകൾ കൂടി നിരത്തിലിറക്കും. ഒമാനിലെ എല്ലാ നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നും അൽബാലുഷി ചൂണ്ടിക്കാട്ടി.