മസ്‌കത്ത്: വരുന്ന ഏപ്രിലിലോടെ കണ്ണൂരുകാരുടെ സ്വപ്‌നസാഫ്യല്യത്തിലാകും. എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ-മസ്‌കത്ത് സർവിസ് ഏപ്രിലിൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവിസുകൾ മാത്രമാണുണ്ടാവുക.

ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്നും ആഴ്ചയിൽ മൊത്തം സർവിസുകളുടെ എണ്ണം 26 ആക്കി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.