- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലേക്ക് പ്രതിദിനം മൂന്ന് സർവ്വീസുകൾ കൂടി; ഇന്ത്യയിലേക്ക് പ്രതിവാരം 175 സർവ്വീസുകളും; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഒമാൻ എയർ ഒരുങ്ങുന്നു
അടുത്ത 2 വർഷത്തിനുള്ള ഇന്ത്യയിലേക്കുള്ള പ്രതിവാര സർവ്വീസുകൾ 175 ലേക്ക് ഉയർത്താൻ ഒമാൻ എയർ ഒരുങ്ങുന്നു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഇതോടെ പ്രതിവാര സീറ്റുകളുടെ എണ്ണം 29, 000 ആകും. കൂടാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവ്വീസുകൾ മൂന്നായി ഉയർത്തുവാനും തീരുമാനമായിട്ടുണ്ട്. ഈ നഗരങ്ങളിലേക്കുള്ളത് കൂടാതെ മറ്റു സ്ഥലങ്ങളിലേക്ക് രണ്ട് പ്രതിദിന സർവ്വീസുകൾ ആരംഭിക്കുവാനും പദ്ധതിയുണ്ട്. കൊച്ചിയിലേക്ക് പ്രതിദിനം 3 മൂന്ന് സർവ്വീസുകൾ ഉണ്ടാവും. എന്നാൽ സർവ്വീസുകൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയുമായുള്ള ഉഭയകക്ഷി ധാരണ അനുസരിച്ച് മാത്രമേ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമാകുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നിലവിൽ ഇന്ത്യയിലെ 11 പ്രധാന നഗരങ്ങളിലേക്ക് 126 പ്രതിവാര സർവ്വീസുകളും പ്രതിവാര സീറ്റുകളുടെ എണ്ണം 21,147 ഉം ആണ്.
അടുത്ത 2 വർഷത്തിനുള്ള ഇന്ത്യയിലേക്കുള്ള പ്രതിവാര സർവ്വീസുകൾ 175 ലേക്ക് ഉയർത്താൻ ഒമാൻ എയർ ഒരുങ്ങുന്നു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഇതോടെ പ്രതിവാര സീറ്റുകളുടെ എണ്ണം 29, 000 ആകും. കൂടാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവ്വീസുകൾ മൂന്നായി ഉയർത്തുവാനും തീരുമാനമായിട്ടുണ്ട്.
ഈ നഗരങ്ങളിലേക്കുള്ളത് കൂടാതെ മറ്റു സ്ഥലങ്ങളിലേക്ക് രണ്ട് പ്രതിദിന സർവ്വീസുകൾ ആരംഭിക്കുവാനും പദ്ധതിയുണ്ട്. കൊച്ചിയിലേക്ക് പ്രതിദിനം 3 മൂന്ന് സർവ്വീസുകൾ ഉണ്ടാവും. എന്നാൽ സർവ്വീസുകൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയുമായുള്ള ഉഭയകക്ഷി ധാരണ അനുസരിച്ച് മാത്രമേ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമാകുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
നിലവിൽ ഇന്ത്യയിലെ 11 പ്രധാന നഗരങ്ങളിലേക്ക് 126 പ്രതിവാര സർവ്വീസുകളും പ്രതിവാര സീറ്റുകളുടെ എണ്ണം 21,147 ഉം ആണ്. കഴിഞ്ഞ വർഷം ഗോവയിലേക്കും ഒമാൻ എയർ സർവീസ് ആരംഭിച്ചിരുന്നു. എമിറേറ്റ്‌സും ഇത്തിഹാദും ഖത്തർ എയർവേസുമാണ് ഇന്ത്യയിൽനിന്ന് ഗൾഫ് മേഖലയിലേക്ക് ഏറ്റവുമധികം സർവ്വീസുകൾ നടത്തുന്ന വിമാനക്കമ്പനികൾ. എമിറേറ്റ്‌സിന് 65200 പ്രതിവാര സീറ്റുകളും ഇത്തിഹാദിന് 49670 പ്രതിവാര സീറ്റിനും ഖത്തർ എയർവേസിന് 21,147 പ്രതിവാര സീറ്റുകൾക്കുമാണ് അനുമതിയുള്ളത്.