ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രം നല്കിവന്ന ഷോഫർ ഡ്രൈവർ സംവിധാനം ഇനി മുതൽ ലഭ്യമാകില്ലെന്ന് ഒമാൻ എയർ അറിയിച്ചു. ഈ മാസം 18 മുതൽ ടിക്കറ്റ് ബുക്ക് ചെയത് ബിസിനസ് യാത്രക്കാർക്ക് ഈ സംവിധാനമാണ് ലഭ്യമാകില്ല

ഈ മാസം 18 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സേവനം ലഭിക്കുമെങ്കിലും 18 ന് ശേഷം ബുക്ക് ചെയ്തവർക്ക് സേവനം ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. എയർപോർട്ടുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും, കൂട്ടികൊണ്ട് എയർപോർട്ടിലേക്ക് വരുന്നതിനുമുള്ള സംവിധാനമാണ് ഷോഫർ ഡ്രൈവർ സേവനം.