മസ്‌കത്ത: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വേനൽക്കാല യാത്രക്കാരുടെ തിരക്ക് വർധിച്ചതിനാൽ യാത്രക്കാർ നേരത്തെ തന്നെ ചെക്ക് ഇൻ കൗണ്ടറുകളിൽ എത്തണമെന്ന് വിമാന കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു.

രണ്ട് മുതൽ മൂന്ന് മണിക്കൂറിന് മുമ്പു തന്നെ കൗണ്ടറുകളിൽ എത്താൻ ശ്രമിക്കണമെന്ന് ജെറ്റ് എയർവെയ്സ് അധികൃതർ അറിയിച്ചു. വേനൽക്കാല അവധിയും റമസാൻ അവധിയും ഒരുമിച്ചെത്തിയതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലേക്ക് തിരിക്കുന്നതാണ് തിരക്കിന് കാരണം.