- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മൂന്ന് മാസം നിണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കും; എംബസികളിൽ വൻ തിരക്ക്
മസ്കത്: രാജ്യത്തെ അനധികൃത താമസക്കാർക്ക് ആശ്വാസമായി ഒമാൻ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും മൂന്നു മാസത്തോളം നീണ്ട പൊതുമാപ്പിനാണ് ജൂലൈ 30ന് സമാപ്തിയാകുന്നത്. രാജ്യത്തെ അനധികൃത താമസക്കാർക്ക് പിഴയും ശിക്ഷയും കൂടാതെ നിയമവിധേയരാകാനും മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനും അവസരമൊരുക്കിയ പൊതുമാപ്പാണ് അവസാനിക്കുന്നത്.

പൊതുമാപ്പിന്റെ ആനുകൂല്യം നേടി നിരവധിപേർ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. പലരും വരുംദിവസങ്ങളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങും. കുറച്ചുപേർ രേഖകൾ ശരിയാക്കി നിയമവിധേയ താമസക്കാരായി മാറുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15,000ത്തിലധികം പേർക്ക് പൊതുമാപ്പ് പ്രയോജനപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
10,000ത്തിലധികം ബംഗ്ളാദേശ് സ്വദേശികൾ മാൻപവർ മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഗുണഭോക്താക്കളായതായി ബംഗ്ളാദേശ് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 3000ത്തിൽ താഴെ ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതെന്നാണ് അനൗദ്യോഗിക വിവരം.
അതേസമയം, പൊതുമാപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവസാനിക്കെ എംബസികളിലും ലേബറിലും എമിഗ്രേഷനിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞദിവസങ്ങളിലെല്ലാം ഏഷ്യൻ രാജ്യങ്ങളുടെ എംബസികളിലും ലേബറിലും എമിഗ്രേഷനിലും നൂറുകണക്കിന് പേരാണ് എത്തിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തിയവരെ ക്കൊണ്ട് ലേബറും എമിഗ്രേഷനും നിറഞ്ഞു. വിരലടയാളം രേഖപ്പെടുത്തുന്നതിന് അടുത്തമാസം ഒമ്പതുവരെ അനുമതിലഭിച്ചവരുണ്ട്. നിലവിലെ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്തവർക്കും രേഖകൾ ശരിയാക്കിയവർക്കും ഓഗസ്റ്റ് 15 വരെ പോകാൻ അവസരമുണ്ടാകും. അതേസമയം, നല്ളൊരു ശതമാനം അനധികൃത താമസക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തി യിട്ടില്ളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.