- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 212 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,28,143 ആയി
മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 212 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,28,143 ആയി. ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 1490 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലായിരുന്ന 200 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ 119945 പേരാണ് രോഗ മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.6 ശതമാനമാണ്.ഇതിനിടെ ഒമാനിൽ നാല് പേർക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധയേറ്റതായി സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യു.കെയിൽ നിന്നെത്തിയ ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്നെത്തിയ നാല് പേർക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസാണോ ബാധിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ സൈദി പറഞ്ഞു. ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. പരിശോധനാഫലങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാൾ കൂടുതൽ അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
മറുനാടന് ഡെസ്ക്