കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഒമാനിലേക്കുള്ള പ്രവേശനം നിരോധിച്ച് ഒമാൻ സുപ്രിം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രിൽ 24 ശനിയാഴ്ച വൈകീട്ട് ആറുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ തീരുമാനം തുടരും. എന്നാൽ ഒമാനി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യമേഖലയിലെ ജീവനക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമല്ല

4ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്. ഒമാനിലെ കോവിഡ് നിയന്ത്രണത്തിെന്റ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഉന്നതാധികാര സമിതിയുടെ തീരുമാനത്തി?െന്റ അടിസ്ഥാനത്തിൽ ഒമാനിലേക്കുള്ള പ്രവേശനം ഒമാനി പൗരന്മാർക്കും താമസവിസ കൈവശമുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സന്ദർശക വിസയിലുള്ളവർക്ക് പ്രവേശനം വിലക്കിയ ഉത്തരവിൽ പിന്നീട് ഇളവനുവദിച്ചു.