മാനിൽ ആസ്ബറ്റോസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി വാണിജ്യ മന്ത്രി ഡോ അലി ബിൻ മസൂദ് അൽ സുനൈദി ഉത്തരവിട്ടു. ഇതോടെ ആസ്ബസ്റ്റോസ് ചേർന്ന സാധനങ്ങളും ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് നിയമലംഘനമാകും. നിയമലംഘകർക്ക് 500 റിയാൽ വരെ പിഴയടക്കേണ്ടിവരും. കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.

ചൂടിനെപ്രതിരോധിക്കുന്ന ആസ്ബസ്റ്റോസ് അടങ്ങിയ ഉത്പന്നങ്ങൾ പ്രധാനമായും നിർമ്മാണ സാമഗ്രിയാണ് ഉപയോഗിക്കുന്നത് കൂടാതെ വസ്ത്രങ്ങളിലും നെയ്ത് ചേർക്കാറുണ്ട്. ഇതിന്റെ സാമീപ്യം ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് റിപ്പോർട്ടുണ്ട്.